തൃശ്ശൂർ: വിജ്ഞാൻസാഗർ ശാസ്ത്ര സാങ്കേതിക പാർക്കിൽ ഹൈസ്കൂൾവിഭാഗം പെൺകുട്ടികൾക്കായി റോക്കറ്റ് നിർമാണപരിശീലനം നടന്നു. ബാഗ്‌ളൂർ സൊസൈറ്റി ഫോർ സ്‌പേസ് എജ്യൂക്കേഷൻ റിസർച്ച് ആൻഡ് ഡിവലപ്‌മെന്റിന്റെ സഹകരണത്തോടെയാണ് റോക്കറ്റ് നിർമാണത്തിന്റെ ശാസ്ത്ര തത്ത്വങ്ങൾ വിദ്യാർഥിനികളിലെത്തിച്ചത്. കുട്ടികളെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ താത്‌പര്യമുള്ളവരാക്കുകയും അത്യുന്നത നേട്ടം കൈവരിക്കാൻ പ്രാപ്തരാക്കുകയുമാണ്‌ ഈ പരിപാടിയുടെ ഉദ്ദേശ്യം. 31 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.

To advertise here,