പറവൂർ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോട്ടുവള്ളി കൈതാരം നടുമുറിപ്പറമ്പ് വീട്ടിൽ രാഹുലി (അമ്പാടി-26) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്.
പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആശുപത്രി ജീവനക്കാർക്കെതിരേയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കോട്ടുവള്ളി കൊടവക്കാട് വെച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
പറവൂർ സർക്കിൾ ഇൻസ്‌പെക്ടർ അനീഷ് കരീം, സബ് ഇൻസ്‌പെക്ടർ ബി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ലിജോ ഫിലിപ്പ്, സിവിൽ പോലീസ് ഓഫീസർമാരായ ടി.എം. സിജിമോൻ, ടി.എസ്. സുജയ്, അനു ജോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: An accused in an attempted murder case in Paravoor has been detained under the Kerala Anti-Social Activities Prevention Act and sent to Viyyur Central Jail.
Published: 28 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented