
കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്തിന്റെ ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ 'കൈയഴക്' ക്ലേ മോഡലിങ് ശില്പശാല നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് ശില്പശാല ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭാവനയും സർഗാത്മകതയും പ്രായോഗിക കലാപരമായ കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയിൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ഏഴ് പൊതുവിദ്യാലയങ്ങളിൽ നിന്നായി 75 കുട്ടികൾ പങ്കെടുത്തു.
ആർട്ടിസ്റ്റ് സതീഷ് ബാബു കാർത്ത്യാനിയുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ കളിമണ്ണുപയോഗിച്ച് വിവിധ കലാരൂപങ്ങൾ നിർമിക്കുന്നതിനുള്ള രീതികളും സാങ്കേതികവിദ്യകളും കുട്ടികൾ പരിചയപ്പെടുത്തി. ഗ്രാമപ്പഞ്ചായത്ത് അംഗം സിജി ബൈജു അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ദീപ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജെയ്‌സൽ ജബ്ബാർ, സുബിമോൾ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. അനൂപ്, ഇന്ദിര ഗോപി, കെ.എം. ദിവ്യ, എൻ.വി. സുപ്രൻ, എം.പി. ഏലിയാസ്, എം.വൈ. കുര്യാച്ചൻ, ആരുണ്യ മേരി ജോൺ, ദിശ ഭാരവാഹികളായ ഐ.എച്ച്. റഷീദ, കെ.വൈ. ജോഷി, ബ്രഹ്മപുരം ജി.ജെ.ബി. സ്കൂൾ ഹെഡ്മിസ്ട്രസ് രഞ്ജിനി എസ്. നായർ, രക്ഷാകർത്തൃ പ്രതിനിധി എം.ആർ. രാജീവ് എന്നിവർ സംസാരിച്ചു.
Content Highlights: Vadavucode Puthencruz Grama Panchayat's Disha project organised a clay modelling workshop named Kaiyazhaku for public school students in Kolenchery.
Published: 29 Nov 2026, 07:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented