യു.കെയിലെ ഏക ഏഷ്യന്‍ ഗോള്‍ഡന്‍ ക്യാറ്റിനെ സ്വീകരിക്കാനൊരുങ്ങി കെന്റിലെ വൈൽഡ് ക്യാറ്റ് സാഞ്ചുറി. സ്മാര്‍ഡന് സമീപമുള്ള സാങ്ചുറിയിലാകും ഫ്രാങ്ക് എന്ന വിളിപ്പേരുളള ഏഷ്യന്‍ ഗോള്‍ഡന്‍ ക്യാറ്റ് എത്തുക. ഹാര്‍ട്ട്ഫഡ്ഷയറിലെ മൃഗശാലയില്‍ നിന്നുമാണ് കെന്റിലേക്കുള്ള ഫ്രാങ്കിന്റെ വരവ്. 

To advertise here,

ഫ്രാങ്കിന്റെ ഉടമ മൃഗസംരക്ഷണ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിരുന്നു. ഇയാളില്‍നിന്ന് പുനരധവസിപ്പിച്ച ഒട്ടേറെ  കാട്ടു പൂച്ചകളിലൊന്നാണ് ഫ്രാങ്ക്. നീല കണ്ണുകളും ഓറഞ്ച് നിറവുമുള്ള ഏഷ്യന്‍ ഗോള്‍ഡന്‍ ക്യാറ്റിന്റെ മുഖത്ത് വെള്ളവരകളുമുണ്ട്. 

തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശമാണ് ഗോള്‍ഡന്‍ കാറ്റിന്റെ ആവാസം. ഇന്ത്യ, ചൈന, നേപ്പാള്‍, സുമാത്ര, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇവയെ കാണാം. വനനശീകരണം കടുത്ത വെല്ലുവിളിയാണ് ഈ ജീവിവര്‍ഗത്തിന് ഉയര്‍ത്തുന്നത്.