ണയെ തേടുന്നത് പോലുള്ള ആവശ്യങ്ങള്‍ക്കായി വന്യജീവികള്‍ വളരെ ദൂരം സഞ്ചരിക്കാറുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് സംസ്ഥാനങ്ങളും 2,000 കിലോമീറ്ററും കടന്ന സഞ്ചാരി ബംഗാള്‍ കടുവയുടെ വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. മുന്‍പ് വാസമുറപ്പിച്ചിരുന്ന പ്രദേശത്ത് ഇരയുടെ ക്ഷാമം മൂലമോ ഇണയെ തേടിയോ ആകാം കടുവ ഇത്ര ദൂരം യാത്ര ചെയ്തതെന്നാണ് കരുതപ്പെടുന്നത്. 

To advertise here,

മഹാരാഷ്ട്രയിലെ ബ്രഹ്‌മപുരിയിലുള്ള തഡോബ പ്രദേശത്ത് നിന്നാണ് കടുവ യാത്ര ആരംഭിച്ചത്. ജലാശയങ്ങള്‍, കൃഷിസ്ഥലങ്ങള്‍, മനുഷ്യവാസമേഖല എന്നിവ ഉള്‍പ്പെടുന്ന 2,000 കിലോമീറ്ററിനിടെ കടുവ താണ്ടിക്കഴിഞ്ഞു. മനുഷ്യരെ ആക്രമിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല. ഒഡിഷയില്‍ ഗജ്പതി ജില്ലയിലെ വനംവകുപ്പ് അധികൃതര്‍ മൂന്ന് മാസമായി കടുവയുടെ സഞ്ചാരപാത നിരീക്ഷിച്ചുവരികയാണ്. 

ഗജ്പതി ജില്ലയിലെ കാടുകളില്‍ പതിഞ്ഞ കടുവയുടെ ചിത്രം വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (ഡബ്ല്യുഐഐ) വനംവകുപ്പ് അധികൃതര്‍ അയച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് ബ്രഹ്‌മപുരി വനംമേഖലയിലെ ക്യാമറയില്‍ പതിഞ്ഞ കടുവ തന്നെയാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ആന്ധ്രപ്രദേശിലും ഒഡിഷയിലുമായി തുടരുകയാണ് കടുവയെന്നും റിപ്പോര്‍ട്ടുകള്‍. 

ഒഡിഷയിലും ആന്ധ്രപ്രദേശിലും കടുവയുടെ സാന്നിധ്യമുള്ള 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാദങ്ങള്‍ തിരിച്ചറിയാനുള്ള ബോധവത്കരണം നിലവില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിവരികയാണ്. എന്നാല്‍ ഇതുവരെയുള്ള നിരീക്ഷണങ്ങളില്‍ നിന്ന് കടുവ ജനവാസ മേഖലയില്‍ നിന്ന് അകലം പാലിക്കുന്നതായി വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. 

കടുവ അതിന് അനുയോജ്യമായ മേഖല കണ്ടെത്തി തന്റെ അതിര്‍ത്തി നിര്‍ണയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒഡിഷയിലെയും ആന്ധ്രപ്രദേശിലെയും വനംവകുപ്പ് അധികൃതര്‍ തമ്മില്‍ കടുവയുടെ വിഷയത്തില്‍ നിരന്തരം ആശയവിനിമയം തുടരുകയാണ്. 

ബംഗാള്‍ കടുവ

ശരാശരി 325 കിലോയോളം ഭാരമുള്ള കടുവ ഇനമാണ് ബംഗാള്‍ കടുവകള്‍. ഇന്ത്യയില്‍ ഹരിതവനങ്ങളിലാണ് ബംഗാള്‍ കടുവകള്‍ കൂടുതലായി കാണപ്പെടുന്നത്. മുന്‍പ് ഗംഗാ, ബ്രഹ്‌മപുത്ര നദിയുടെ തീരപ്രദേശങ്ങളില്‍ ധാരാളമുണ്ടായിരുന്നെങ്കിലും പിന്നീട് എണ്ണം കുറഞ്ഞു. ആണ്‍കടുവകള്‍ നാല് മുതല്‍ അഞ്ച് മാസത്തിനിടെ പ്രായപൂര്‍ത്തിയാകും. പെണ്‍കുട്ടികള്‍ക്ക് ഇത് മൂന്ന് മുതല്‍ നാല് മാസം വരെയാണ്. വേട്ടയാടല്‍, ആവാസവ്യവസ്ഥാനാശം പോലുള്ളവ ഇവ നേരിടുന്ന പ്രധാന ഭീഷണികളാണ്. ഐയുസിഎന്‍ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിവിഭാഗം കൂടിയാണ് ബംഗാള്‍ കടുവകള്‍.