ഇന്ത്യൻ കാടുകളിൽനിന്ന് അപ്രത്യക്ഷമായ ചീറ്റകളെ ഇന്ത്യയിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ സ്വപ്നപദ്ധതി ‘പ്രോജക്ട് ചീറ്റ’യ്ക്ക് ചൊവ്വാഴ്ച രണ്ടുവയസ്സ് തികഞ്ഞു. രണ്ടുവർഷം മുൻപ് തന്റെ 72-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയിൽനിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളടങ്ങുന്ന ആദ്യബാച്ചിനെ മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലുള്ള കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്.
ഇന്ത്യൻ കാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തിരികെക്കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏഷ്യാറ്റിക് ചീറ്റകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിലും വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ പദ്ധതിക്ക് ഉപയോഗിക്കാൻ പറ്റാത്തതിനാൽ ആഫ്രിക്കൻ ചീറ്റകളെയാണ് കുനോയിലെത്തിച്ചത്. നിലവിൽ 24 ചീറ്റകളാണ് ഇന്ത്യയിലുള്ളത്. അതിൽ 12 എണ്ണം കുട്ടികളാണ്.
Content Highlights: project cheetah completes two years
Published: 19 Sept 2024, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented