ന്യൂഡല്‍ഹി:ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് (ഐ.എസ്.എഫ്.ആര്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വനവിസ്തൃതിയില്‍ 2,200 സ്ക്വയര്‍ കിലോമീറ്റര്‍ വര്‍ധനയുണ്ടായതായി കണ്ടെത്തല്‍. രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളും ഇപ്പോള്‍ 80.9 ദശലക്ഷം ഹെക്ടറാണ്. ഇത് ആകെ വരുന്ന ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനമാണ്.
ഇന്ത്യയിലെ ടൈഗര്‍ റിസര്‍വ്, ലയണ്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ വനവിസ്തീര്ണത്തെ കുറിച്ചുള്ള ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) റിപ്പോര്‍ട്ടും ഇതോടൊപ്പം ഇടം നേടിയിട്ടുണ്ട്.
വിസ്തീര്‍ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വനപ്രദേശമടങ്ങിയ സംസ്ഥാനമാണ് മധ്യപ്രദേശ്. തൊട്ടുപിന്നാലെ അരുണാചല്‍ പ്രദേശ്, ചത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്.കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. വനവിസ്തൃയിലുണ്ടായ വര്‍ധന കൂടുതല്‍ സംരക്ഷണ മാനദണ്ഡം, പ്രതിരോധം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വനവിസ്തീര്ണത്തില് മുന്‍പന്തിയില്‍ അഞ്ച് സംസ്ഥാനങ്ങളാണുള്ളത്. മിസോറാം (84.53%), അരുണാചല്‍ പ്രദേശ് (79.33%), മേഘാലയ (76.00%), മണിപ്പൂര്‍ (74.34%), നാഗാലാന്‍ഡ് (73.90%). സംസ്ഥാനം, യൂണിയന് ടെറിറ്ററി തിരിച്ചുള്ള വിവിധ പാരാമീറ്ററുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കുന്നുകള്‍, ആദിവാസി മേഖലകള്‍, വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവയെ കുറിച്ചും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: india adds over 2,200 sq.km in forest area
Published: 23 Jan 2022, 11:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented