ദിവസം എത്ര ഉറങ്ങിയാലും മതിവരാത്തവരുണ്ടാകും. ദിവസേന 10,000 തവണ ഉറങ്ങിയാലോ? അസാധ്യമെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ചിന്‍സ്ട്രാപ്പ് പെന്‍ഗ്വിനുകളാണ് ഇത്തരത്തില്‍ ഒരുദിവസം 10,000 തവണ ഉറങ്ങുക. നാല് സെക്കന്‍ഡ് വരെയാണ് ഒരു ഉറക്കത്തിന്റെ ദൈര്‍ഘ്യം.

To advertise here,

മനുഷ്യര്‍ക്ക് ഇത്രയേറെ വട്ടം ഉറങ്ങാന്‍ സാധിക്കില്ലെങ്കിലും പെന്‍ഗ്വിനുകള്‍ക്ക് ഇത് സാധ്യമെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. 

അന്റാര്‍ട്ടിക്കയിലെ കിങ് ജോര്‍ജ് ഐലന്‍ഡിലെ പക്ഷികളെ കുറിച്ച് പഠിക്കുകയായിരുന്ന ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഇത്തരം ചെറുമയക്കം അവയ്ക്ക് സഹായകരമാകുന്നതായും കണ്ടെത്തി. സയന്‍സ് ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആഫ്രിക്കന്‍ ബുഷ് എലിഫന്റുകളുടെ ഉറക്കവും രസകരമാണ്. ദിവസം ശരാശരി രണ്ടുമണിക്കൂര്‍ ഉറങ്ങും. നിന്നുകൊണ്ടാകും മിക്ക സമയങ്ങളിലും ഇത്തരത്തില്‍ ഉറങ്ങുക. അതേ സമയം ഉറങ്ങാതെ 48 മണിക്കൂര്‍ വരെ പിടിച്ചുനില്‍ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നതും കൗതുകരമാണ്.