ചെര്‍ണോബില്‍ നിയന്ത്രണ മേഖലയില്‍ അസ്വാഭാവിക നിറത്തിലുള്ള നായ്ക്കളെ കണ്ടുവെന്ന് അവകാശപ്പെട്ടുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്ലീന്‍ ഫ്യൂച്ചേഴ്‌സ് ഫണ്ട് പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോകളിലും നായ്ക്കള്‍ അവയുടെ സാധാരണ നിറത്തില്‍ നിന്ന് മാറി ഇളം നീല നിറത്തിലുള്ള രോമങ്ങളുള്ളവയായി കാണാം.
ഇതിന്റെ കാരണം എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല, അവയെ പിടികൂടാനും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനും ശ്രമിച്ചുവരികയാണ് ഞങ്ങള്‍- ക്ലീന്‍ ഫ്യൂച്ചേഴ്‌സ് ഫണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. എന്തെങ്കിലും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കമായിരിക്കാം ഇതിന് കാരണമെന്നാണ് കരുതുന്നതെന്നും സംഘടന പറഞ്ഞു.
യുക്രൈനിലെ പ്രിപ്യാറ്റ് നഗരത്തിനടുത്തുള്ള ആണവ കേന്ദ്രത്തിലുണ്ടായ 1986 ലെ റിയാക്ടര്‍ പൊട്ടിത്തെറിക്ക് ശേഷം ചെര്‍ണോബില്‍ നിയന്ത്രണ മേഖലയില്‍ ആള്‍താമസമില്ല. സംഭവത്തിന് ശേഷം അതിശക്തമായ ആണവ വികിരണ ഭീഷണി നേരിടുന്ന ഈ പ്രദേശത്ത് സര്‍ക്കാര്‍ അനുമതിയില്ലാതെ ആര്‍ക്കും പ്രവേശിക്കാനാവില്ല. അന്ന് നഗരം വിട്ട ആളുകളുടെ വളര്‍ത്തുനായകളുടെ പിന്‍മുറക്കാര്‍ ഇപ്പോഴും ഈ പ്രദേശത്ത് കഴിയുന്നുണ്ട്. ഒപ്പം വന്യജീവികളും പ്രദേശം കയ്യടക്കി.
2017 മുതല്‍ ക്ലീന്‍ ഫ്യൂച്ചേഴ്‌സ് ഫണ്ട് , 'ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍' പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലാണ്. പ്രദേശത്ത് ചുറ്റിത്തിരിയുന്ന പൂച്ചകളേയും നായ്ക്കളേയും നിരീക്ഷിക്കുകയും അവയെ പിടികൂടി വന്ധ്യകരണം നടത്തുകയും അവയുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യുകയാണ് ദൗത്യം. ഒക്ടോബറിലാണ് നീലനിറത്തിലുള്ള മൂന്ന് നായ്ക്കളെ ശ്രദ്ധയില്‍ പെട്ടത്.
അവയുടെ നിറം നീലയായത് റേഡിയേഷന്‍ കാരണമല്ലെന്ന് സംഘടന പറഞ്ഞു. അവ നീലനിറത്തിലുള്ള എന്തോ വസ്തുവുമായി സമ്പര്‍ക്കം വന്നതാവാമെന്നും ദീര്‍ഘനാളുകളായി ഇത് അവയുടെ ശരീരത്തില്‍ നില്‍ക്കുന്നതിനാല്‍ അപകടകരമാവാനിടയില്ലെന്നും വിദഗ്ധര്‍ പറയുന്നു.
Content Highlights: Viral video shows dogs with unusual blue fur in the Chernobyl Exclusion Zone; Experts suspect chemical contact, not radiation.
Published: 29 Oct 2025, 06:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented