റോഡിൽ നിങ്ങളൊരു കടുവയെ കാണുകയാണെങ്കിൽ എന്തു ചെയ്യും. വാഹനം നിർത്തികൊടുക്കമല്ലേ. ഇത്തരത്തിൽ ദേശീയപാതയോരത്ത് ദാഹമകറ്റാനായി വന്ന ബം​ഗാൾ കടുവയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പൊതുജനങ്ങൾ. റോഡരികിൽ ദാഹമകറ്റുന്ന കടുവയുടെ  ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വെെറലാണ്.  ഉത്തര്‍പ്രദേശിലെ കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലാണ് സംഭവം. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്. 'ദി റോഡ് സ്റ്റോപ്പര്‍' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പര്‍വീണ്‍ കസ്വാന്‍ പങ്ക് വെച്ചത്. 

To advertise here,

റോഡരികില്‍ രൂപപ്പെട്ട ചെറിയ ചെളിക്കെട്ടില്‍ ദാഹമകറ്റുകയാണ് ബംഗാള്‍ കടുവ. ഇതുമൂലം ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതും കാണാം. കടുവയ്ക്ക് ദാഹമകറ്റാന്‍ ആവോളം സമയം ഇരുവശത്തുമുള്ളവര്‍ നല്‍കി. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ ആദ്യം പങ്ക് വെച്ചത് ഐഎഫ്എസ് ഓഫീസറായ ആകാശ് ദീപ് ബദാവനാണ്. 

"വന്യജീവി സങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്. കതര്‍നിയാഘട്ട്: അതിന്റെ പേര് പൂര്‍ണമായും അതിനോട് യോജിക്കുന്നു. അപൂര്‍വ ജീവിവര്‍ഗങ്ങള്‍ സാധാരണമാകുന്ന പ്രദേശം", വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വെച്ചു കൊണ്ട് ആകാശ് ദീപ് ബദാവന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വെച്ച് അഞ്ചു മണിക്കൂറിനുള്ളില്‍ 40,000 ഓളം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു. 

കടുവയെ ശല്യം ചെയ്യാതെ കാത്തിരിക്കുന്നത് ഒരു നല്ല പ്രവൃത്തിയാണ്, കതര്‍നിയാഘട്ട് അതുഗ്ര്യന്‍ സ്ഥലമാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ആണ്‍ കടുവകള്‍ക്കാകും പെണ്‍ കടുവകളെക്കാള്‍ വലിപ്പം. ആണ്‍കടുവയ്ക്ക് 295 കിലോഗ്രാം ഭാരമുണ്ടാകും. പെണ്‍ കടുവകള്‍ക്ക് 181 കിലോഗ്രാം വരെ ഭാരവും സാധാരണയായി രേഖപ്പെടുത്താറുണ്ട്.