ഇന്‍ഡൊനീഷ്യയിലെ സുലാവേസി ദ്വീപില്‍ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും ചെറിയ തവളയിനങ്ങളിലൊന്നിനെ കണ്ടെത്തി. ലിമ്‌നോനെക്ടസ് (Limnonectes) ജെനുസ്സില്‍ ഉള്‍പ്പെടുന്ന ഇവയുടെ പ്രത്യുത്പാദന രീതിയും വ്യത്യസ്തമാണ്. ജലാശയങ്ങള്‍ക്ക് പകരം കരയിലാകും ഇവ മുട്ടയിടുക. ദ്വീപിലെ ചില തവളകള്‍ ഇത്തരത്തില്‍ കരയില്‍ മുട്ടയിടുന്നതായി മുന്‍പ് കണ്ടെത്തിയെങ്കിലും പുതിയ ഇനം തവള മറ്റൊരു രീതിയാണ് അവലംബിച്ചത്. 

To advertise here,

ഇലകളിലും മറ്റുമിടുന്ന മുട്ടകളുടെ സംരക്ഷണചുമതല ആണ്‍തവളകള്‍ക്കാകും. ചെറിയ ജലാശയങ്ങള്‍ക്കോ വെള്ളക്കെട്ടിന് മുകളിലോ സ്ഥിതി ചെയ്യുന്ന ഇലകളാകും മുട്ട നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുക. കരയില്‍ തന്നെ മറ്റൊരിനം തവളകളുമായി (L. arathooni)ഇവയ്ക്ക് രൂപസാദൃശ്യമുണ്ട്. അതിനാല്‍ ഇവയെ തമ്മില്‍ വേർതിരിച്ചറിയാനും പാടാണ്. 

placeholder
ഇലയ്ക്ക് മുകളിലുള്ള മുട്ടകള്‍ | Photo: PLOS ONE

വിശദമായ പഠനങ്ങളിലൂടെ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ശരീരത്തിന്റെ വലിപ്പം, മുട്ടയിടുന്ന രീതി തുടങ്ങിയവ ഇതില്‍ നിര്‍ണായക ഘടകങ്ങളായി. പരമാവധി 30 മില്ലിമീറ്റര്‍ മാത്രം വലിപ്പം വെയ്ക്കുന്നതാണ് പുതിയ തവളയിനം. ദ്വീപില്‍ ഇതുവരെ പേരിടാത്ത അനേകം തവളയിനങ്ങളും വസിക്കുന്നു. സുലാവേസിയുടെ ജൈവവൈവിധ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തല്‍.