
കോവിഡ് മഹാമാരിയുടെ കടന്നു വരവോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഫെയ്‌സ് മാസ്‌കുകള്‍ മറ്റൊരു പാരിസ്ഥിതിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. ലോകത്താകെ 12,900 കോടി മാസ്‌കാണ് പ്രതിമാസം വലിച്ചെറിയപ്പെടുന്നത്. അതായത് മിനുട്ടിൽ മൂന്ന് ലക്ഷം മാസ്‌കുകള്‍. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ഡെന്‍മാര്‍ക്ക് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ഉപയോഗ ശേഷം പലരും ഇവ അലക്ഷ്യമായി വലിച്ചെറിയുകയാണ് പതിവ്. എല്ലാ മുക്കിലും മൂലയിലും ഇവ കുമിഞ്ഞു കൂടുന്നു. മറ്റനേകം പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഇടയില്‍ പ്രധാന പ്രശ്‌നമായി മാസ്‌കുകള്‍ മാറിക്കഴിഞ്ഞു.
ഉപേക്ഷിക്കപ്പെടുന്ന മാസ്‌കുകള്‍ വിവിധ മാര്‍ഗങ്ങളിലൂടെ ജലാശയങ്ങളിലെത്താനുള്ള സാഹചര്യമുണ്ട്. ഇത് മത്സ്യസമ്പത്തിനെ ബാധിക്കുന്നു. ഉപേക്ഷിച്ച മാസ്‌കുകളില്‍ നിന്നുണ്ടാവുന്ന പ്ലാസ്റ്റിക്-ഫൈബര്‍ റിബണുകള്‍ മത്സ്യങ്ങള്‍ ഭക്ഷിക്കാനിടയാകും. ലോകരാജ്യങ്ങള്‍ പുനരുപയോഗ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതും പ്രശ്‌നത്തിന്റെ വ്യാപ്തി വലുതാക്കി.
മഹാമാരിയുടെ ആരംഭത്തിന് ശേഷം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികുകളുടെ എണ്ണത്തില്‍ 300 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ജലാശയങ്ങളില്‍ മാസ്‌കുകളുടെ പരിവര്‍ത്തനം എങ്ങനെയാണെന്ന പരീക്ഷണം നടത്തിയിരുന്നു. മാസ്‌കുകളുടെ സാന്നിധ്യം മൈക്രോ-നാനോ പ്ലാസ്റ്റികുകളുടെ പുറന്തള്ളിന് കാരണമാകുമെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തൽ..
ജലാശയങ്ങളിലെ ഭക്ഷ്യശൃംഖലയെ താറുമാറാക്കാന്‍ കഴിയുന്ന മാരക പദാര്‍ത്ഥങ്ങളാണ് മാസ്‌ക് പുറന്തള്ളുന്നത്. ഇത് ജലമലിനീകരണത്തിനും കാരണമായിത്തീരുന്നുണ്ട്. നിലവില്‍ കാനഡ, യു.കെ എന്നീ രാജ്യങ്ങളില്‍ ഉപയോഗ ശൂന്യമായ മാസ്‌കുകള്‍ ശേഖരിക്കാനുള്ള ചവറ്റുകൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്.
Content Highlights: single use face mask becomes another environmental problem
Published: 21 Feb 2022, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented