ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കോവിഡ് പരിശോധന വ്യാപകമാക്കാനും വാക്സിനേഷന് കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്. അതേസമയം സ്കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയില്ല. എന്നാല്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ ഏപ്രില്‍ തുടക്കത്തില്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്ക് ഉപയോഗം കൂട്ടാന്‍ പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും പുനസ്ഥാപിച്ചത്.
ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസം 26 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. 632 പേര്‍ക്കാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 17ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്.
Content Highlights: Face masks made mandatory in Delhi again, DDMA reimposes Rs 500 fine
Published: 20 Apr 2022, 05:48 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented