സൗദിയിലെ നഫൂദ് അൽ അരീഖ് എന്ന സംരക്ഷിതപ്രദേശത്തുനിന്ന് മണൽപ്പൂച്ചയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് സൗദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണകേന്ദ്രം. കഴിഞ്ഞ 20 വർഷമായി ഇവ വംശനാശഭീഷണി നേരിടുന്നതിനാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നെയ്ച്ചർ കടുത്ത ആശങ്ക രേഖപ്പെടുത്തിയതിനെത്തുടർന്ന് മണൽപ്പൂച്ചകൾക്കായുള്ള സംരക്ഷണ പദ്ധതികൾ ഒരുക്കിയിരുന്നു അധികൃതർ.

To advertise here,

വലിയ കണ്ണുകളും നീണ്ട ചെവിയുമാണിവയ്ക്ക്. ഇളം കാപ്പിയോ ചാരനിറമോ ഉള്ള ദേഹം, കുഞ്ഞൻ വാലുകളിൽ കറുത്ത വരകളും കവിളുകളിൽ ചുവപ്പുരാശിയുമുണ്ടാകും. കാണുമ്പോൾ ഓടിച്ചെന്ന് ഓമനിക്കാൻ വരട്ടെ, ആൾ ഇത്തിരി പിശകാണ്. അടുത്തുകിട്ടിയാൽ കടിച്ചുകീറാൻപോലും മടിക്കില്ല. രണ്ടുമുതൽ മൂന്നടിവരെ നീളവും അഞ്ചുമുതൽ എട്ടു കിലോവരെ തൂക്കവുമുള്ള മാംസഭുക്കുകളാണിവർ. മനുഷ്യനോട് ഒട്ടും ഇണങ്ങുന്ന പ്രകൃതവുമല്ല. 

മൊറോക്കോ, അൾജീരിയ, ഈജിപ്ത് അറേബ്യൻ പെനിൻസുല എന്നിവിടങ്ങളിലാണ് ഫെലിസ് മർഗരീത്ത എന്ന മണൽപ്പൂച്ചകൾ പൊതുവെ കണ്ടുവരുന്നത്.