'ടൈഗർ ആൻഡ് വൈൽഡ്ലൈഫ് ജേണലിസ്റ്റ് ഓഫ് ദി ഇയർ' അവാർഡ് മോംഗാബേ - ഇന്ത്യ എഡിറ്റോറിയൽ ഡയറക്ടർ എസ്. ഗോപീകൃഷ്ണ വാര്യർക്ക് സമ്മാനിച്ചു. എൻവയോൺമെന്റൽ ആൻഡ് വൈൽഡ്‌ലൈഫ് ജേണലിസത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണിത്.

To advertise here,

പഞ്ചാബിന്റെയും ചണ്ഡീഗഢിന്റെയും മുൻ ഗവർണറും പ്രമുഖ രാഷ്ട്രീയ നേതാവുമായ വി.പി. സിങ് ബഡ്‌നോർ അധ്യക്ഷനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഉയർന്ന നിലവാരത്തിലുള്ള ജേണലിസ്റ്റിക് സത്യസന്ധത നിലനിർത്തുന്നതിനോടൊപ്പം സങ്കീർണ്ണമായ സംരക്ഷണ വിഷയങ്ങളെ വ്യക്തതയോടെയും വിശ്വാസ്യതയോടെയും അവതരിപ്പിക്കാനുള്ള ഗോപീകൃഷ്ണ വാര്യരുടെ കഴിവിനെ ജൂറി പ്രശംസിച്ചു. വന്യജീവികൾ, വനങ്ങൾ, സംരക്ഷണ നയം, പാരിസ്ഥിതിക വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ റിപ്പോർട്ടിങ് പൊതു ജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിലും ഇന്ത്യയുടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ അവബോധം വളർത്തുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ജൂറി വിലയിരുത്തി. രാജസ്ഥാനിലെ രൺതംബോറിൽ നടന്ന 5-ാമത് അന്താരാഷ്ട്ര കടുവ വാരാഘോഷത്തോടനുബന്ധിച്ചാണ് അവാർഡ് സമ്മാനിച്ചത്.