നിലമ്പൂർ: ആൺ-പെൺ ലക്ഷണങ്ങൾ ഒരേ ശരീരത്തിൽ കാണപ്പെടുന്ന അപൂർവ ജൈവാവസ്ഥയുള്ള (ഗൈനാൻഡ്രോമോർഫി) ഞണ്ടിനെ സൈലന്റ്വാലിയിലെ മരപ്പൊത്തുകളിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. മമ്പാട് എം.ഇ.എസ്. കോളേജിലെ സെന്റർ ഫോർ കൺസർവേഷൻ ഇക്കോളജിയിലെ ഗവേഷകരായ ഡോ. കെ.എസ്. അനൂപ് ദാസ്, കെ.ടി. ഫാഹിസ് എന്നിവർ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരായ ഡോ. സമീർ, പൂർണിമ എന്നിവരുമായി ചേർന്നാണ് ഇതിനെ കണ്ടെത്തിയത്.
ഇതുസംബന്ധിച്ച പഠനം അന്താരാഷ്ട്ര ജേണലായ 'ക്രസ്റ്റേഷ്യാന'യിൽ പ്രസിദ്ധീകരിച്ചു. സാധാരണയായി ഞണ്ടിൽ ആൺ-പെൺ ശരീര വ്യത്യാസങ്ങൾ വ്യക്തമായി കാണാം. ആൺ ഞണ്ടിന് പ്രത്യേക പ്രജനനാവയവങ്ങളായ ഗോണോപോഡുകൾ ഉണ്ടാകുമ്പോൾ പെണ്ണിന് വിപുലമായ ഉദരഭാഗവും മുട്ടകൾ വഹിക്കാൻ സഹായിക്കുന്ന ഘടനകളും കാണും. എന്നാൽ സൈലന്റ്വാലിയിലെ ചില ഞണ്ടുകളിൽ ഈ രണ്ടുതരം ലക്ഷണങ്ങളും ഒരേ ശരീരത്തിൽത്തന്നെ കാണപ്പെട്ടു. ഇതിനെ ഗൈനാൻഡ്രോമോർഫി എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. ഒരു ജീവിക്ക് ഒരേസമയം ആൺ-പെൺ സ്വഭാവങ്ങൾ കാണപ്പെടുന്ന അപൂർവ ജൈവാവസ്ഥയാണിത്.
പഠനത്തിൽ ഉൾപ്പെട്ടത് വേല കാർളി ഇനത്തിൽപ്പെട്ട, പശ്ചിമ ഘട്ടത്തിലെ കേരളവും തമിഴ്നാടും ഉൾപ്പെടുന്ന ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന പരിമിത വ്യാപനമുള്ള ജീവിയാണ്. ഇവയുടെ പ്രാരംഭ വളർച്ചാഘട്ടത്തിൽ സംഭവിക്കുന്ന കോശവികസന വ്യത്യാസങ്ങളാണ് ഇതിനു കാരണമായി ശാസ്ത്രജ്ഞർ കരുതുന്നത്. കാലാവസ്ഥാ മാറ്റവും താപനിലവ്യതിയാനങ്ങളും ചില ജലജീവികളുടെ പ്രജനന സംവിധാനങ്ങളെ ബാധിക്കാമെന്നതിനാൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു.
Content Highlights: Discovery of a gynandromorph crab exhibiting dual-sex characteristics., Research conducted by experts from MES College Mampad and ZSI., Findings published in the international journal 'Crustaceana'., Potential link between climate change and developmental abnormalities in aquatic life.
Published: 12 Mar 2026, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented