ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പൂക്കൾക്കും വിലക്കേർപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. ഇക്കാര്യം പരിഗണിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (സി.പി.സി.ബി.) നിർദേശം നൽകി.

To advertise here,

പ്ലാസ്റ്റിക് പൂക്കളും ഇലകളും മറ്റ് അലങ്കാരവസ്തുക്കളും പൂർണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് പുണെ സ്വദേശിയായ കർഷകൻ രാഹുൽ പവാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ടുമാസത്തിനകം വിഷയത്തിൽ സി.പി.സി.ബി. റിപ്പോർട്ട് സമർപ്പിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.