
മനില: കല്‍ക്കരി കയറ്റുമതി നിരോധനം പിന്‍വലിക്കാന്‍ ഇന്‍ഡൊനീഷ്യയോട് അഭ്യര്‍ത്ഥിച്ച് ഫിലിപ്പീന്‍സ്. ഫിലിപ്പീന്‍സ് ഊര്‍ജ സെക്രട്ടറി അല്‍ഫോണ്‍സോ കുസിയാണ് നിരോധനം പിന്‍വലിക്കണമെന്ന് ഇന്‍ഡൊനീഷ്യയോട് നിര്‍ദേശിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി കയറ്റുമതിക്കാരായ ഇന്‍ഡൊനീഷ്യ അവരുടെ ആഭ്യന്തര പവര്‍ സ്റ്റേഷനുകളില്‍ ഇന്ധനത്തിന്റെ അളവ് അപകടകരമാം വിധം താഴ്ന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജനുവരി 1 ന് കയറ്റുമതി നിര്‍ത്തിവെച്ചത്.
വിദേശകാര്യ വകുപ്പ് മുഖേന ഇന്‍ഡൊനീഷ്യയിലെ ഊര്‍ജ, ധാതു വിഭവശേഷി മന്ത്രി ആരിഫിന്‍ തസ്‌രിഫിന് അയച്ച കത്തിലാണ് കുസി ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കത്ത് എപ്പോഴാണ് അയച്ചതെന്ന് അവ്യക്തമാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ വച്ചേറ്റവും വില കുറഞ്ഞതിനാലാണ് കല്‍ക്കരിക്ക് പ്രിയമേറുന്നത്. വ്യവസായവത്കരണത്തിലേക്ക് നയിച്ചതില്‍ കല്‍ക്കരിക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല.
ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളും സമാന ആവശ്യം ഉന്നയിച്ച് ഇന്‍ഡൊനീഷ്യയെ സമീപിച്ചിട്ടുണ്ട്. നിരോധനത്തെ തുടര്‍ന്ന് ചൈനയിലെയും ഓസ്‌ട്രേലിയിലെയും കല്‍ക്കരി വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേ സമയം ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ പ്രമുഖ ഉപഭോക്താകള്‍ക്ക് എത്തിക്കാനായി തയ്യാറാക്കിയ കല്‍ക്കരി നിറച്ച കപ്പലുകള്‍ ഇന്‍ഡൊനീഷ്യയിലെ പ്രധാന കല്‍ക്കരി തുറമുഖങ്ങളിലൊന്നായ കലിമന്തലില്‍ കുടുങ്ങി കിടക്കുകയാണ്.
ഊര്‍ജ ഉത്പാദനത്തിനായി ഫിലിപ്പീന്‍സ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കല്‍ക്കരിയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2020 ലെ ഫിലിപ്പീന്‍സ് കല്‍ക്കരി വിതരണത്തിന്റെ 70 ശതമാനവും കയറ്റുമതി ചെയ്യപ്പെട്ടവയായിരുന്നു. രാജ്യത്തെ ഊർജ ഉൽപാദനത്തിന്റെ 60 ശതമാനവും കല്‍ക്കരിയിൽ നിന്നാണ്. 2021 ല്‍ രാജ്യം പ്രതിമാസം 2.3 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇൻഡൊനീഷ്യയില്‍ നിന്നും വാങ്ങിയത്. ഇനി കല്‍ക്കരിയുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം...
ഗുണങ്ങള്‍
1) കല്‍ക്കരിയുടെ പ്രധാന നേട്ടം അവയുടെ ഉയര്‍ന്ന ആഗോള കരുതല്‍ ശേഖരമാണ്. ഇനിയൊരു 200-400 വര്‍ഷത്തേക്ക് കൂടി ഈ ശേഖരം മതിയാകും.
2) മഞ്ഞു പോലെയുള്ള പ്രതികൂല ഘടകങ്ങള്‍ പോലും കല്‍ക്കരിയെ ബാധിക്കില്ല. റൗണ്ട് ക്ലോക്ക് ഊര്‍ജ സ്രോതസ്സാണ് കല്‍ക്കരി.
3) മറ്റ് ഏത് ഊര്‍ജ സ്രോതസ്സുമായി പൊരുത്തപ്പെടുന്നതാണ് കല്‍ക്കരി.
4) മറ്റേത് രൂപത്തിലേക്ക് കല്‍ക്കരിയെ മാറ്റാം
ദോഷങ്ങള്‍
1) വളരെയധികം റേഡിയോക്റ്റീവ് ആയ ഘടകങ്ങള്‍ കല്‍ക്കരിയിലുണ്ട്.
2) പ്രകൃതിക്ക് ഗുണകരമല്ല
3) വന്‍തോതിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകും
4) കല്‍ക്കരി ഒരു പുനരുപയോഗ ഊര്‍ജ സ്രോതസ്സല്ല.
Content Highlights: philippines request to lift ban for coal export in indonesia
Published: 12 Jan 2022, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented