
ഭൂമിയിലെ സാമര്‍ത്ഥ്യക്കാരായ ജീവജാലങ്ങളിലൊന്ന്. മറ്റിനം തിമിംഗിലങ്ങളെ ഇരയാക്കുന്ന തിമിംഗിലം. ഓര്‍ക്കകളെന്ന കൊലയാളി തിമിംഗിലങ്ങള്‍ക്ക് വിശേഷണങ്ങള്‍ അനവധിയാണ്. ഓര്‍ക്കകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ എന്നും വായനക്കാരില്‍ കൗതുകമുണര്‍ത്താറുമുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ഡിയേഗോ തീരപ്രദേശത്ത് നിന്നുള്ള ഒരു ഓര്‍ക്കയുടെ വീഡിയോ ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്.
ജനിച്ച് അധികം പ്രായമില്ലാത്ത ഒരു ഓര്‍ക്ക കുഞ്ഞും മറ്റൊരു ഓര്‍ക്കയുമാണ് വീഡിയോയിലുള്ളത്. ഓര്‍ക്ക കുഞ്ഞിനെ ഇര തേടാന്‍ പഠിപ്പിക്കുപ്പിക്കുകയാണ് ഒരു ഓര്‍ക്ക. ഒറ്റപ്പെട്ട ഒരു ഡോള്‍ഫിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടയുടനെ അതിന്റെ പിന്നാലെ പോവുകയാണ് ഓര്‍ക്ക. കൂട്ടമായി നില്‍ക്കുന്ന ഡോള്‍ഫിനുകളേക്കാള്‍ വേട്ടയാടാന്‍ എളുപ്പം ഒറ്റയ്ക്കുള്ള ഡോള്‍ഫിനുകള്‍ ആണെന്നതാണ് കാരണം. ഒറ്റയടിക്ക് കീഴ്‌പ്പെടുത്തി കൊല്ലുകയല്ല, പകരം സമയമെടുത്ത് അല്‍പാല്‍പം പരിക്കേല്‍പിക്കും. അവശരായ ഡോള്‍ഫിനുകള്‍ക്ക് പിന്നീട് നീന്താന്‍ സാധിക്കില്ല. ഓര്‍ക്കകുഞ്ഞുങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കാനാണ് ഓര്‍ക്കകള്‍ ഈ രീതി അവലംബിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്
വലിയ തിമിംഗിലങ്ങളെ ഇരയാക്കുന്നത് കൊണ്ടാണ് കില്ലര്‍ വെയിലുകളെന്ന പേര് വന്നത്. ലോകത്താകമാനം 50,000 കൊലയാളി തിമിംഗിലങ്ങള്‍ ശേഷിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യബന്ധനത്തിനിടെ വല കുടുങ്ങുന്നത്, ഭക്ഷ്യദൗര്‍ലഭ്യം, സമുദ്ര മലിനീകരണം, കപ്പലുകളുടെ സാന്നിധ്യം തുടങ്ങിയവയാണ് ഓര്‍ക്കകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.
Content Highlights: orca teaching baby to hunt, video went viral
Published: 26 Dec 2023, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented