
ന്യൂഡല്‍ഹി:പരിസ്ഥിതിസംരക്ഷണനിയമങ്ങളുടെ ലംഘനം ക്രിമിനല്‍ക്കുറ്റമാകുന്ന രീതിക്ക് മാറ്റംവരുന്നു. ഇത്തരം സംഭവങ്ങളില്‍ തടവുശിക്ഷയ്ക്കുപകരം പിഴ ചുമത്താനുള്ള നടപടികളാണ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
പരമാവധി അഞ്ചുകോടി രൂപയോ ലംഘനംമൂലം പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം അതിലുമുപരിയാണെങ്കില്‍ തത്തുല്യമായ തുകയോ പിഴയായി ഈടാക്കാനുള്ള കരടിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം, പിഴത്തുക നിശ്ചയിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കായിരിക്കും. കേന്ദ്രതലത്തില്‍ ജോയന്റ് സെക്രട്ടറിമാരും സംസ്ഥാനതലത്തില്‍ സെക്രട്ടറി റാങ്കിലുള്ളവരും പിഴത്തുക നിശ്ചയിക്കും.
പിഴ അടയ്ക്കാത്തവര്‍ക്കുള്ള ശിക്ഷയും കരടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇവര്‍ മൂന്നുവര്‍ഷംവരെ തടവിനും പത്തുകോടി രൂപവരെ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടേക്കാം. നിലവില്‍ നിയമലംഘനത്തിന് അഞ്ചുവര്‍ഷംവരെ തടവോ ഒരുലക്ഷംവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷ.
ആവര്‍ത്തിക്കുന്നവരില്‍നിന്ന് ലംഘനം തുടരുന്ന എല്ലാദിവസവും 5000 രൂപവരെ അധികപിഴ ഈടാക്കും. ഒരുവര്‍ഷത്തിലേറെ ലംഘനം തുടര്‍ന്നാല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കും.
ഈരീതിക്ക് മാറ്റംവന്നാലും പരിസ്ഥിതിനിയമലംഘനം ഗുരുതരമായ പരിക്കുകള്‍ക്കോ മരണത്തിനോ കാരണമായാല്‍ അത് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പരിധിയില്‍വരും. പിഴയായി ഈടാക്കുന്ന തുക സമാഹരിച്ച് പരിസ്ഥിതി സംരക്ഷണഫണ്ട് രൂപവത്കരിക്കാനും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും വിഷയത്തിലുള്ള നിര്‍ദേശം ഈ മാസം 21 വരെ diriapoilicy-moefcc@gov.in എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. ഇതുപരിഗണിച്ച് മന്ത്രാലയം കരടുവിജ്ഞാപനം പുറപ്പെടുവിക്കും. തുടര്‍ന്ന്, വീണ്ടും പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടും.
Content Highlights: Fine instead of imprisonment; environmental protection law violations to be modified
Published: 03 Jul 2022, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented