കാലാവസ്ഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം തകര്‍ന്നത് നാല് റെക്കോഡുകളെന്ന് വേള്‍ഡ് മെറ്ററിയോളജിക്കന്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎംഒ). ഈ നൂറ്റാണ്ടില്‍ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനമെന്നും ഡബ്ല്യുഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 വര്‍ഷങ്ങള്‍ക്കിടെ ആഗോള സമുദ്ര നിരപ്പ് പ്രതിവര്‍ഷം 2.1 mm എന്ന തോതിലാണ് ഉയര്‍ന്നു കൊണ്ടിരുന്നതെങ്കില്‍ ഇന്നത് 4.5 mm എന്ന തോതിലാണ് വര്‍ധനവ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാലാസ്ഥാ വ്യതിയാനം മൂലം റെക്കോഡ് മാറ്റമുണ്ടായ മേഖലകളിവയാണ്..

To advertise here,

1)  സമുദ്ര താപത്തിലെ വര്‍ധനവ്
     കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ സമുദ്ര താപത്തിലുണ്ടായത് ഗണ്യമായ വര്‍ധവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത് മൂര്‍ധന്യത്തിലെത്തി. 

2)  സമുദ്രത്തിലെ അമ്ലാശം
     സമുദ്രത്തിലെ അമ്ലാശത്തിലും വര്‍ധനവ് രേഖപ്പെടുത്തി. കടലോര പ്രദേശങ്ങളില്‍ നിന്നുമകലെയുള്ള സമുദ്ര പ്രദേശങ്ങളിലെ അമ്ലാശം 26,000 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ്. പവിഴപ്പുറ്റുകളക്കടമുള്ള സമുദ്രവൈവിധ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഈ അമ്ലാംശ വർധനവ്.

3) ആഗോള സമുദ്ര നിരപ്പ്
    ആഗോള സമുദ്ര നിരപ്പില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2021ല്‍ പതിന്മടങ്ങ് വര്‍ധനയുണ്ടായി. മഞ്ഞുരുകല്‍ തോതിലുണ്ടായ വര്‍ധനയും ഇതിന് ആക്കം കൂട്ടി.

4) ഹരിത ഗൃഹ വാതക ബഹിര്‍ഗമനം 
    ഹരിത ഗൃഹ വാതകങ്ങള്‍ 2020-ല്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയിരുന്നു. തുടര്‍ന്ന് 2021, 2022 എന്നീ വര്‍ഷങ്ങളില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. 

സമുദ്രങ്ങളെ ബാധിക്കുന്നതങ്ങനെ?

സമുദ്രത്തില്‍ ക്രമാതീതമായ തോതില്‍ ചൂട് കൂടുന്നത് ചുഴലിക്കാറ്റ് പോലെയുള്ളവയ്ക്ക് കൂടുതല്‍ ശക്തി പകരാന്‍ കാരണമാകുന്നുണ്ടെന്നത് ഗൗരവതരമാണ്. അതുവഴിയുണ്ടാകുന്ന വിപത്തുകളും വലുതായി മാറുമെന്നതാണ് വസ്തുത. 20 വര്‍ഷങ്ങള്‍ക്കിടെ ആഗോള സമുദ്ര നിരപ്പ് പ്രതിവര്‍ഷം 2.1 mm എന്ന തോതിലാണ് ഉയര്‍ന്നു കൊണ്ടിരുന്നതെങ്കില്‍ ഇന്നത് 4.5 mm എന്ന തോതിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 

അതായത് ശരാശരി കണക്കാകുകയാണെങ്കില്‍ പോലും 1993-ന് ശേഷം സമുദ്ര നിരപ്പിലുണ്ടായത് 100 mm വര്‍ധവവ്. എല്ലായിടങ്ങളിലും തുല്യമായി ഈ വര്‍ധനവ് വ്യാപിച്ചിട്ടില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുകിഴക്ക്, തെക്കേ അറ്റ്ലാന്റിക് സമുദ്രം എന്നീ പ്രദേശങ്ങളെയാണ് ആഗോള സമുദ്ര നിരപ്പ് വര്‍ധനവ് ബാധിച്ചത്.

പ്രതിരോധ നടപടികള്‍

ഈ അപകടകരമായ സ്ഥിതിവിശേഷങ്ങളിൽ മാറ്റമുണ്ടാക്കാൻ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും നിര്‍ദേശമുണ്ട്.  ഉഷ്ണമേഖലാ മഴക്കാടുകളില്‍ വനനശീകരണം കുറയ്‌ക്കേണ്ടതിന്റെ അനിവാര്യതയും വിദ്ഗധര്‍ പറയുന്നു. കൂടുതല്‍ സാങ്കേതിക മികവുളള കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുണ്ടെങ്കില്‍ പ്രളയം മൂലമുണ്ടാകുന്ന കെടുതികളില്‍ നിന്ന് രക്ഷപ്പെടാം.