വിഴപ്പുറ്റുകള്‍, അപൂര്‍വയിനം സമുദ്ര ജീവികള്‍ എന്നിങ്ങനെ കടലിന്റെ സൗന്ദര്യം വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് അരുണ്‍ അലോഷ്യസ് തന്റെ 'പവിഴപ്പുറ്റുകള്‍ കടലിലെ മഴക്കാടുകള്‍' എന്ന പുസ്തകത്തിലൂടെ പറയുന്നത്. വരും തലമുറയില്‍ പവിഴപ്പുറ്റുകളെ പറ്റി അവബോധം സൃഷ്ടിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്ന് രചയിതാവായ അരുണ്‍ അലോഷ്യസ് പ്രതികരിച്ചു. 

To advertise here,

സ്‌കൂബ ഡൈവിങ് ഇന്‍സ്‌ട്രെക്ടര്‍ കൂടിയാണ് അരുണ്‍ അലോഷ്യസ്. പ്രമേയം കൊണ്ടും പ്രകാശനരീതി കൊണ്ടും അരുണ്‍ അലോഷ്യസിന്റെ പരിസ്ഥിതി സംബന്ധിയായ പുസ്തകം വേറിട്ട് നില്‍ക്കുന്നു. കോവളത്ത് കടലിനടിയിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന തരത്തിലാണ് പുസ്തകത്തിന്റെ രചന.

ആയിരത്തിലധികം വര്‍ഷമെടുത്താണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ പവിഴപ്പുറ്റുകള്‍ രൂപപ്പെടുന്നത്. പ്രകൃതിയുടെ ഈ അമൂല്യ സമ്പത്തിന് രാജ്യത്ത് പദ്ധതികളും നന്നേ കുറവാണ് എന്നയിടത്താണ് പുസ്തകത്തിന്റെ പ്രസക്തി. നാം കണ്ട് കടല്‍കാഴ്ചകള്‍ അടുത്ത തലമുറയ്ക്ക് കൈമാറുകയെന്ന ലക്ഷ്യമാണ് പുസ്തക രചനയുടെ പിന്നിലെന്ന് അരുണ്‍ അലോഷ്യസ് കൂട്ടിച്ചേര്‍ത്തു.