
പവിഴപ്പുറ്റുകള്‍, അപൂര്‍വയിനം സമുദ്ര ജീവികള്‍ എന്നിങ്ങനെ കടലിന്റെ സൗന്ദര്യം വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് അരുണ്‍ അലോഷ്യസ് തന്റെ 'പവിഴപ്പുറ്റുകള്‍ കടലിലെ മഴക്കാടുകള്‍' എന്ന പുസ്തകത്തിലൂടെ പറയുന്നത്. വരും തലമുറയില്‍ പവിഴപ്പുറ്റുകളെ പറ്റി അവബോധം സൃഷ്ടിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്ന് രചയിതാവായ അരുണ്‍ അലോഷ്യസ് പ്രതികരിച്ചു.
സ്കൂബ ഡൈവിങ് ഇന്സ്ട്രെക്ടര് കൂടിയാണ് അരുണ്‍ അലോഷ്യസ്. പ്രമേയം കൊണ്ടും പ്രകാശനരീതി കൊണ്ടും അരുണ്‍ അലോഷ്യസിന്റെ പരിസ്ഥിതി സംബന്ധിയായ പുസ്തകം വേറിട്ട് നില്ക്കുന്നു. കോവളത്ത് കടലിനടിയിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന തരത്തിലാണ് പുസ്തകത്തിന്റെ രചന.
ആയിരത്തിലധികം വര്‍ഷമെടുത്താണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ പവിഴപ്പുറ്റുകള്‍ രൂപപ്പെടുന്നത്. പ്രകൃതിയുടെ ഈ അമൂല്യ സമ്പത്തിന് രാജ്യത്ത് പദ്ധതികളും നന്നേ കുറവാണ് എന്നയിടത്താണ് പുസ്തകത്തിന്റെ പ്രസക്തി. നാം കണ്ട് കടല്‍കാഴ്ചകള്‍ അടുത്ത തലമുറയ്ക്ക് കൈമാറുകയെന്ന ലക്ഷ്യമാണ് പുസ്തക രചനയുടെ പിന്നിലെന്ന് അരുണ്‍ അലോഷ്യസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: book based on coral reefs have been released
Published: 14 Dec 2023, 04:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented