മുമ്പ് കരുതപ്പെട്ടതിനെക്കാള്‍ വേഗത്തിലാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലെന്ന് പഠനങ്ങള്‍. മുമ്പ് വേനല്‍ക്കാലമുണ്ടാകുന്നുവെന്ന് ധരിച്ചുവെച്ചിരുന്ന മാസത്തെക്കാള്‍ ഒരു മാസം മുമ്പ് തന്നെ വേനല്‍കാല മഞ്ഞുരുകല്‍ തുടങ്ങുന്നണ്ടെന്നാണ്‌ സൂചന. ഇത് രണ്ട് മാസം വരെ അധികമായി നീണ്ടു നില്‍ക്കുന്ന സാഹചര്യവുമുണ്ട്, അതായത് ഉദ്ദേശം മാര്‍ച്ച് മാസം വരെ.

To advertise here,

ന്യൂയോര്‍ക്കിലെ കോള്‍ഗേറ്റ് സര്‍വകലാശാല നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തല്‍.  ഉപഗ്രഹ ചിത്രങ്ങളും മറ്റും ഉപയോഗിച്ചാണ് മഞ്ഞുരുകല്‍ തോത് വിലയിരുത്തപ്പെട്ടത്.

ഉരുകിയ മഞ്ഞ് വെള്ളത്തെ ആശ്രയിക്കുന്ന ജീവജാലങ്ങള്‍ക്ക് ഇത് ശുഭസൂചനയാണെങ്കിലും അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളുടെ നിലനില്‍പ്പിന് ഇത്തരം നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലം ഭീഷണിയാണ്. ആര്‍ട്ടിക്, അന്റാര്‍ട്ടിക് ആന്‍ഡ് ആല്‍പൈന്‍ റിസര്‍ച്ച് ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.