ഉയരുന്ന സമുദ്രതാപനിലമൂലം നിറംപോയി നശിക്കുന്ന ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായ, ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ രക്ഷയ്ക്ക് പുതിയപഠനം. താപനില താങ്ങാനുള്ള പവിഴപ്പുറ്റുകളുടെ കഴിവ് ഓരോ ഇനത്തിലും കോളനികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് സതേണ്‍ ക്രോസ് സര്‍വകലാശാലയും ഓസ്ട്രേലിയന്‍ മറൈന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

To advertise here,

സമുദ്രതാപനില ഉയരുന്നതുമൂലം പവിഴപ്പുറ്റുകള്‍ക്ക് നിറംനല്‍കുന്ന ആല്‍ഗകള്‍ പുറന്തള്ളപ്പെട്ടു എന്നതിനാലാണ് അവ വെളുത്തുപോകുന്നത്. കോറല്‍ ബ്ലീച്ചിങ് എന്ന് ഇതിനെ പറയും. അക്രോപോറ ഹയാസിന്തസ് എന്ന പവിഴപ്പുറ്റിനത്തില്‍ നടത്തിയ പഠനമനുസരിച്ച് താപനിലകൂടിയ പ്രദേശത്തുള്ളവയ്ക്ക് അതിനെ അതിജീവിക്കാനുള്ള ജനിതക സവിശേഷതകളുണ്ട്.

ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന താപനിലയെ നേരിടാനാകുന്ന ജനിതക ഘടനയുള്ള പവിഴപ്പുറ്റുകളെ കണ്ടെത്തി വളര്‍ത്തി ഗ്രേറ്റ് ബാരിയര്‍ റീഫിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഗവേഷകര്‍.