
മദ്യപിക്കാനും മദ്യക്കുപ്പികള്‍ ഉപേക്ഷിക്കാനുമൊക്കെ നിളയോരങ്ങളെ ഉപയോഗിക്കുന്നത് കാണാന്‍ പട്ടാമ്പിയില്‍ വി.കെ. കടവ് റോഡിലെ സര്‍ക്കാര്‍ വിദേശമദ്യ വില്‍പനശാലയുടെ പിന്‍വശത്ത് വന്നാല്‍ മതി. പ്രധാന കൃഷിയിടങ്ങളില്‍ ഒന്നുകൂടിയാണ് ഈ പ്രദേശം. ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളും മറ്റും ഇവിടെ പരന്നുകിടക്കും. ഇതിനുസമീപമാണ് മാസങ്ങള്‍ക്കുമുമ്പ് രണ്ട് കൊലപാതകം നടന്നത്. കൊല നടത്തിയശേഷം മൃതദേഹം ഉപേക്ഷിച്ചത് പുഴയിലാണ്.
മദ്യപര്‍ മൂലം ഇവിടെയുള്ള കര്‍ഷകരും ദുരിതത്തിലാണ്. മദ്യപിച്ചശേഷം കാലിക്കുപ്പികള്‍ പുഴയോരത്തെ വയലുകളില്‍ ഉപേക്ഷിച്ചാണ് ഇവര്‍ കടന്നുകളയുന്നത്. പുഴയോരങ്ങളില്‍ പോലീസിന്റെ പരിശോധന ഇല്ലാത്തതും ഇവര്‍ക്ക് സഹായകമാവുന്ന സാഹചര്യമാണ്. നിളയോരത്തെ കാഴ്ചകളെക്കുറിച്ച് 'മാതൃഭൂമി ' നടത്തുന്ന അന്വേഷണം, നാഥനില്ലാതെ നിള.
Read more at: ഭാരതപ്പുഴയെ ദേശീയ നദീസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല | ഭാഗം - 3
കടത്തുവാഹനങ്ങളും പുഴയില്‍
ഒരുകാലത്ത് ഭാരതപ്പുഴയില്‍ അധികൃതമായും അനധികൃതമായും മണലെടുപ്പ് രൂക്ഷമായിരുന്ന സമയത്ത് ദിവസേന നിരവധി വാഹനങ്ങളാണ് റവന്യൂ വകുപ്പും പോലീസും പിടിച്ചെടുത്തിരുന്നത്. ഇവയില്‍ പലതിനും കൃത്യമായ രേഖകളില്ല, നമ്പര്‍ പ്ലേറ്റുകളില്ല. ഇവയൊക്കെ ഉടമകള്‍ തിരിച്ചെടുക്കാതിരുന്നതോടെ പലേടത്തും കെട്ടിക്കിടക്കാന്‍ തുടങ്ങി. പട്ടാമ്പി പോലീസ് സ്റ്റേഷന്‍ വളപ്പിലും നിരവധി വാഹനങ്ങള്‍ കുന്നുകൂട്ടിയിട്ടു.
Read more at: ചന്തയിലെയും ശൗചാലയത്തിലെയുമടക്കം മലിനജലം ഒഴുക്കുന്നത് കുടിവെള്ളത്തിലേക്ക് | ഭാഗം - 2
പിന്നീട് സ്റ്റേഷന്‍ വികസനം വന്നപ്പോള്‍ അവയിലെ പല വാഹനങ്ങളും പട്ടാമ്പി കിഴായൂര്‍ നമ്പ്രം റോഡിലെ നിളയോരത്തേക്ക് മാറ്റി. മറ്റുള്ളവ നഗരസഭ കണ്ടെത്തിയ യാര്‍ഡിലേക്കും മാറ്റി. കൃത്യമായ ഇടവേളകളില്‍ ലേലനടപടികള്‍ ഇല്ലാതായതോടെ വാഹനങ്ങള്‍ ഇപ്പോള്‍ തുരുമ്പെടുക്കുകയാണ്. കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ കരയിലേക്ക് വെള്ളം കയറിയപ്പോള്‍ നമ്പ്രം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം മണ്ണിടിഞ്ഞ് പുഴയിലേക്ക് മറിഞ്ഞുവീണു. ഇവയൊക്കെ ഇപ്പോഴും പുഴയില്‍ കിടപ്പാണ്.

സ്വാഭാവിക ഒഴുക്കില്ലാത്തത് പ്രശ്നം
പുഴയില്‍ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തണമെന്നും പുഴയ്ക്ക് ഒഴുകാന്‍ അവകാശമുണ്ടെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ മാനദണ്ഡമുണ്ടെങ്കിലും ഭാരതപ്പുഴയുടെ കാര്യത്തില്‍ ഇതൊന്നും നടപ്പാവുന്നില്ല. ഭാരതപ്പുഴയില്‍ വര്‍ഷത്തില്‍ സ്വാഭാവിക ഒഴുക്കുള്ളത് വിരലിലെണ്ണാവുന്ന മാസങ്ങള്‍ മാത്രം. കേരളത്തില്‍ മണ്‍സൂണ്‍ കാലമാരംഭിക്കുന്ന ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രമാണ് ഭാരതപ്പുഴയില്‍ കാര്യമായ ഒഴുക്കുള്ളതെന്ന് (ഇ-ഫ്ളോ) ജലസേചന വകുപ്പിന്റെ വിവരാവകാശ രേഖകള്‍ പറയുന്നു.
Read more at: ചത്താല്‍ തള്ളിവിടുന്നത് പുഴയിലേക്ക്; കോവിഡ് കാലത്തോടെ കാലിത്തൊഴുത്തായ ഭാരതപ്പുഴ
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാനദണ്ഡപ്രകാരം മണ്‍സൂണ്‍ സമയത്ത് 30 ശതമാനവും, മറ്റ് മാസങ്ങളില്‍ 20 ശതമാനവും പുഴയില്‍ ഒഴുക്ക് ആവശ്യമാണ്. ഭാരതപ്പുഴയില്‍ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഒഴുക്ക് സ്ഥായിയായി നിലനിര്‍ത്തുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലങ്ങളില്‍ ഒഴുക്കിനെ നിലനിര്‍ത്താനാവുന്നില്ല. ഭാരതപ്പുഴയിലെ സ്വാഭാവിക ഒഴുക്കിനെപ്പറ്റി പഠനം വേണ്ടത് അത്യാവശ്യമാണ്.
(അവസാനിച്ചു)
Content Highlights: drunkards destroys banks of bharathappuzha and farming beside the river
Published: 28 Jun 2024, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented