വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം. നാല് വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍സ്‌ യു.എസ് സെനറ്റിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തത്. 

To advertise here,

യു.എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ്‌ നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന്‌ന് വേണ്ടത് അമ്പത് സീറ്റായിരുന്നു. രണ്ട് സീറ്റുകളില്‍ നേടിയ അപ്രതീക്ഷിത വിജയമാണ് റിപ്പബ്ലിക്കന്‍സിനെ സഹായിച്ചത്. 

വെസ്റ്റ് വെര്‍ജീനിയ പിടിച്ചടക്കിയ റിപ്പബ്ലിക്കന്‍സ് ബുധനാഴ്ച ഒഹായോ സംസ്ഥാനം തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ത്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജിം ജസ്റ്റിനാണ് വെസ്റ്റ് വെര്‍ജീനിയയില്‍ വിജയിച്ചത്. ഒഹായോയില്‍ ബേണി മോറേനോയും വിജയിച്ചു കയറി. മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ച ഡെമോക്രാറ്റിക് സെനറ്റര്‍ ഷെറോഡ് ബ്രൗണാണ് ഇത്തവണ ബേണി മോറേനോയോട് തോറ്റത്.