അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുമെന്ന് ഉറപ്പായതോടെ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ എത്രത്തോളം ക്രിത്യമായെന്ന തിരിഞ്ഞുനോട്ടമാണ് സമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്നത്. അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് എത്തുമെന്ന മൂ ഡിങ് എന്ന പിഗ്മി ഹിപ്പോയുടെ 'പ്രവചനവും' ആരാധകര്‍ ആഘോഷമാക്കുകയാണ്. 

To advertise here,

ഇന്‍സ്റ്റഗ്രാമും ടിക് ടോക്കും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ ആരാധകരേറെയുള്ള താരമാണ് തായ്‌ലന്‍ഡിലെ മൂ ഡിങ് എന്ന പിഗ്മി കുഞ്ഞന്‍ ഹിപ്പോ. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ തിരഞ്ഞെടുക്കുന്ന കുഞ്ഞന്‍ ഹിപ്പോയുടെ വീഡിയോ  വൈറലായിരിന്നു. സ്ഥാനാര്‍ത്ഥികളുടെ പേരുകളെഴുതിയ പഴങ്ങൾ നിറച്ച രണ്ട് തണ്ണിമത്തനാണ് ഭക്ഷണമെന്ന രീതിയില്‍ കുഞ്ഞന്‍ ഹിപ്പോയ്ക്ക് നല്‍കിയത്.

വെള്ളത്തില്‍ നിന്ന് കയറിവരുന്ന കുഞ്ഞന്‍ ഹിപ്പോ തിരഞ്ഞെടുക്കുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തനായിരുന്നു.  എന്നാൽ ട്രംപിൻ്റെ പേരെഴുതിയ തണ്ണിമത്തനിൽ കൂടുതൽ പഴങ്ങൾ വെച്ചതിനാലാണ് കുഞ്ഞൻ ഹിപ്പോ അതിനരികിലേക്ക് എത്തിയതെന്ന വാദവുമുണ്ട്. മൃഗശാല അധികൃതരാണ് വീഡിയോ പുറത്തുവിട്ടത്.

മൂ ഡിങ്ങിന്റെ പ്രവചനം ഫലിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്തായാലും പ്രവചനം ഫലിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്ടുമാസമാണ് ഈ പിഗ്മി ഹിപ്പോയുടെ പ്രായം. തായ്‌ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലെ തുറന്ന മൃഗശാലയായ ഖാവോ ഖിയോവിലാണ് അമ്മ ജോനയ്‌ക്കൊപ്പം മൂ ഡിങ് കഴിയുന്നത്. ആയിരക്കണക്കിനാളുകളാണ് മൂ ഡിങ്ങിനെ കാണാന്‍ ദിവസേന മൃഗശാലയില്‍ എത്തുന്നത്.