മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. അരുണ്‍കുമാര്‍.പരാജയത്തെയും പോരാട്ടത്തെയും കുറിച്ച് അര്‍ജന്റീനന്‍ ഗറില്ലാ പോരാളി ചെഗുവേരയും ക്യൂബന്‍ മാര്‍ക്സിസ്റ്റ് വിപ്ലവകാരി ഫിദല്‍ കാസ്ട്രോയും തമ്മിലുള്ള സംഭാഷണമാണ് അരുണ്‍കുമാര്‍ കുറിച്ചത്. പരാജയത്തിലും പോരാട്ടം തുടരുമെന്നാണ് കുറിപ്പില്‍ പറയുന്നത്.
'ഒരിക്കല്‍ ചെഗുവേര ഫിദല്‍ കാസ്ട്രോയോട് ചോദിച്ചു 'ഫിദല്‍ നമ്മള്‍ തോറ്റു പോയാല്‍ എന്തു ചെയ്യും...?'
ഫിദല്‍ മറുപടി പറഞ്ഞു 'പോരാട്ടം തുടരും'
ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോള്‍ നമ്മള്‍ വിജയിച്ചാലോ..?'
ഫിദല്‍ മറുപടി പറഞ്ഞു 'വീണ്ടും പോരാട്ടം തുടരും.'
'അതേ., വീണ്ടും പോരാട്ടം തുടരും..??'
-എന്നായിരുന്നു അരുണ്‍കുമാറിന്റെ കുറിപ്പ്.
ഇടത് സ്വതന്ത്രന്‍ അന്‍വറിന്റെ രാജിയെ തുടര്‍ന്നുണ്ടായ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയമാണ് നേടിയത്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ഷൗക്കത്തിന് 77737 വോട്ടുകളും സ്വരാജിന് 66660 വോട്ടുകളുമാണ് ലഭിച്ചത്. പി.വി അന്‍വറിന് 19760 വോട്ടുകളും ലഭിച്ചു.
Content Highlights: V.S. Arun Kumar`s Facebook post reflects on the LDF`s Nilambur bypoll loss
Published: 23 Jun 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented