റാഞ്ചി: യുവാക്കൾക്ക് ജോലിയും പാവപ്പെട്ടവർക്ക് 15 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളുമായി ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ഇന്ത്യ സഖ്യം.

To advertise here,

പ്രധാനമായും 7 വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രികയാണ് പുറത്തിറക്കിയത്. എസ്ടി സമൂഹത്തിന് 28 ശതമാനമായും എസ്‌സി 12 ശതമാനമായും ഒബിസി  27 ശതമാനമായും സംവരണം വർദ്ധിപ്പിക്കും( യഥാക്രമം 26,10,14 എന്നിങ്ങനെയാണ് നിലവിലെ സംവരണം) ദരിദ്രർക്കുള്ള സൗജന്യ പ്രതിമാസ റേഷൻ 5 കിലോയിൽ നിന്ന് 7 കിലോയായി ഉയർത്തും, 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കും, പ്രാദേശിക ഭാഷകളും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

എല്ലാ ബ്ലോക്കുകളിലും ഡിഗ്രി കോളേജുകൾ സ്ഥാപിക്കും, എഞ്ചിനീയറിങ്, മെഡിക്കൽ കോളേജുകളും കൂടാതെ സർവകലാശാലകളും ജില്ലാ ആസ്ഥാനങ്ങളിൽ സ്ഥാപിക്കും. വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നയങ്ങൾ രൂപീകരിക്കും. നെല്ലിൻ്റെ താങ്ങുവില 2400ൽ നിന്ന് 3200 രൂപയായി ഉയർത്തും. മുതലായ വാ​ഗ്ദാനങ്ങളും  പത്രികയിൽ ഉണ്ട്