റാഞ്ചി: ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഝാർഖണ്ഡിൽ ജെഎംഎം കോൺഗ്രസ് സഖ്യം കരുത്ത് തെളിയിച്ച് മുന്നേറുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ ജനപ്രിയ നേതാവായി മാറിയ ഹേമന്ത് സോറൻ്റെ ഭാര്യ കൽപന സോറൻ ഗന്ധേയ് മണ്ഡലത്തിൽ പിന്നിലായത് പാർട്ടിയെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ഏഴ് റൗണ്ട് വോട്ടുകൾ മാത്രമാണ് എണ്ണിതീർന്നതെന്നത് പ്രതീക്ഷ പകരുന്നുണ്ട്. ആകെ 21 റൗണ്ടാണ് ഗന്ധേയ് മണ്ഡലത്തിൽ എണ്ണാനുള്ളത്.
ഝാർഖണ്ഡിലെ ജനങ്ങൾ വികസനത്തിൻ്റെ പാതയാണ് ഇത്തവണ തിരഞ്ഞെടുത്തതെന്ന് കൽപന സോറൻ എഎൻഐയോട് പ്രതികരിച്ചു. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കുറച്ച് മണിക്കൂറുകൾകൂടി കാത്തിരിക്കാമെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കല്പനയുടെ പ്രസംഗശൈലിയും സംവദിക്കുന്ന രീതിയും ജനങ്ങൾക്കിടയിൽ അവരെ പ്രിയങ്കരിയാക്കിയിരുന്നു. അതിനാൽ തന്നെ മികച്ച വിജയത്തിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷയായിരുന്നു ജെഎംഎമ്മിനുണ്ടായിരുന്നത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജെ.എം.എമ്മും മുന്നണിയും. ഝാർഖണ്ഡിലെ 81 മണ്ഡലങ്ങളിൽ 50 ഇടത്ത് ഇന്ത്യ മുന്നണി ലീഡ് ചെയ്യുകയാണ്.
Content Highlights: kalpana soren speaks about Jharkhand Election results
Published: 23 Nov 2024, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented