
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യാ സംഘം ഭൂരിപക്ഷത്തിലെത്തിയതിനു പിന്നാലെ മക്കളോടൊപ്പമുള്ള ഫോട്ടോ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന് . എന്റെ ശക്തി എന്നാണ് മക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതിയത്' .ജെ.എം.എം നേതാവായ കല്പന സോറനും ഹേമന്ത് സോറനും രണ്ടു ആണ്‍മക്കളാണുള്ളത്.
സോറന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം ശക്തി തെളിയിച്ച് വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. ഇതോടെ സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മുന്നണി സംസ്ഥാനത്ത് തുടര്‍ ഭരണത്തിലെത്തുകയാണ്.
അഴിമതിക്കേസില്‍ ജയിലിലടച്ച കേന്ദ്ര അന്വേഷണ ഏജന്‍സികളോടും ബി.ജെ.പിയോടുമുള്ള ഹേമന്ത് സോറന്റെ മധുര പ്രതികാരം കൂടിയായി തിരഞ്ഞെടുപ്പ് ഫലം മാറി. സഖ്യകക്ഷികളെ ചേര്‍ത്തുനിര്‍ത്തിയും ആഴത്തിലുള്ള ഗോത്രവര്‍ഗ വേരുകളുള്ള സംസ്ഥാനത്ത് ആദിവാസികളുടെ അവകാശങ്ങള്‍, ഭൂപരിഷ്കരണങ്ങള്‍, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും പ്രചാരണം നടത്തിയതാണ് ജെഎംഎമ്മിനും ഇന്ത്യാമുന്നണിക്കും ആധികാരിക വിജയത്തിലെത്താന്‍ വഴി തുറന്നത്. കല്പന സോറന്റെ ജനപ്രീതിയും ഹേമന്ത് സോറന് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടത്തിയ ക്ഷേമപദ്ധതികളും വോട്ടായി എന്നാണ് വിലയിരുത്തല്‍.
Content Highlights: Hemant Soren`s JMM Wins Jharkhand Polls
Published: 23 Nov 2024, 07:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented