മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി നാഗ്പുര്‍ സെന്‍ട്രലില്‍ മത്സരിച്ച യുവനേതാവ് ബണ്ടി ഷെല്‍കെ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ബണ്ടി ഷെല്‍ക്കെ.
തന്റെ പരാജയത്തിന് കാരണം നാന പട്ടോളെയാണെന്ന് ഷെല്‍ക്കെ ആരോപിച്ചു. പട്ടോളയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി ആര്.എസ്.എസിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടോളെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പട്ടോളെ നിര്‍ദേശം നല്കി. പട്ടോളെ പാര്‍ട്ടിയെ തകര്‍ത്തു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി. ഏജന്റാണെന്നും ഷെല്‍ക്കെ ആരോപിച്ചു.
പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഷെല്‍ക്കെയ്ക്ക് നോട്ടീസ് നല്കി. പരാമര്‍ശത്തിലൂടെ ഷെല്‍ക്ക പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും പട്ടോളെയെ അപകീര്‍ത്തിപ്പെടുത്തിയെന്നും നോട്ടീസില്‍ ആരോപിക്കുന്നു. രണ്ടുദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരക്കുന്നത്.
Content Highlights: Congress Revolt in Maharashtra After Election Loss
Published: 02 Dec 2024, 12:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented