കൊല്‍ക്കത്ത: പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. തന്റെ പാര്‍ട്ടി ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് ഹാല്‍ദിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അവര്‍ വ്യക്തമാക്കി. സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് മമതയുടെ ഈ പ്രസ്താവന.
'ബി.ജെ.പിയുടെ പണം വാങ്ങി വോട്ട് ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതുണ്ട്. ഇവിടെ അവര്‍ക്ക് വോട്ട് ചെയ്യരുത്. ബംഗാളില്‍ സഖ്യമില്ലെന്ന് ഞാന്‍ നേരത്തേ വ്യക്തമാക്കിയതാണ്. എന്നാല്‍ ഡല്‍ഹിയില്‍ ഞങ്ങള്‍ സഖ്യത്തിലാണ്. അത് അങ്ങനെ തന്നെ തുടരും. ഞാനാണ് ഇന്ത്യ സഖ്യം സ്ഥാപിച്ചത്. അതിനാല്‍ തന്നെ സഖ്യത്തെ പിന്തുണയ്ക്കും.' -മമത ബാനര്‍ജി പറഞ്ഞു.
എന്നാല്‍ മമതയുടെ നിലപാടുമാറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. മമതയോടുള്ള അവിശ്വാസം അദ്ദേഹം തുറന്നുപറഞ്ഞു. മമത ബി.ജെ.പിയ്‌ക്കൊപ്പം പോകാനും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എനിക്ക് അവരെ വിശ്വാസമില്ല. അവര്‍ ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ഓടിപ്പോയതാണ്. ബി.ജെ.പിയ്‌ക്കൊപ്പം ചേരാനും അവര്‍ക്ക് സാധിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കുന്നതിനെ കുറിച്ചാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസിന് 40-ലേറെ സീറ്റുകള്‍ ലഭിക്കില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ഥം കോണ്‍ഗ്രസും ഇന്ത്യ സഖ്യവും അധികാരത്തിലേക്ക് വരുന്നു എന്നാണ്.' -അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
Content Highlights: "Part Of INDIA" Says Mamata Banerjee. "Don't Trust," Adhir Ranjan Chowdhury Responds
Published: 16 May 2024, 09:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented