ചെന്നൈ: വീരപ്പന്റെ മകള്‍ വിദ്യാറാണി ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാം തമിഴര്‍ കക്ഷിക്കായി കൃഷ്ണഗിരി മണ്ഡലത്തില്‍നിന്ന് മത്സരിക്കും. മൈക്ക് ചിഹ്നത്തിലാണ് മത്സരിക്കുക. 

To advertise here,

ശനിയാഴ്ച രാത്രിയാണ് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ 40 മണ്ഡലത്തിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതില്‍ പകുതി പേരും വനിതകളാണ്. നാലുവര്‍ഷംമുമ്പ് ബി.ജെ.പി.യില്‍ ചേര്‍ന്ന വിദ്യക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതില്‍ നിരാശയുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് കഴിഞ്ഞമാസം സീമാനുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹവും ഇത് അംഗീകരിച്ചു. തുടര്‍ന്നാണ് സ്ഥാനാര്‍ഥിത്വം ലഭിച്ചത്.

നിയമബിരുദധാരിയായ വിദ്യാറാണി നിലവില്‍ കൃഷ്ണഗിരിയില്‍ സ്‌കൂള്‍ നടത്തുകയാണ്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി പി.എം.കെ.യുടെ അനുബന്ധസംഘടനയായ ടി.വി.കെ.യുടെ പ്രവര്‍ത്തകയാണ്. 2004 ഒക്ടോബര്‍ 24-നാണ് വീരപ്പന്‍ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റുമരിച്ചത്.