കര്‍ണാടക: തിരഞ്ഞെടുപ്പ് കമ്മിഷന് പിടിച്ചെടുത്ത പണം വിട്ടുകിട്ടുന്നതിനായി ഐ.എ.എസ് ഉദ്യോഗസ്ഥനെ സമീപിച്ചെന്ന പരാതിയില്‍ കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്കെതിരേ പോലീസ് കേസെടുത്തു. മുന്‍ മന്ത്രിയും കര്‍ണാടക ചിക്കബല്ലപുരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കെ സുധാകറിനെതിരേയാണ് മഡനയകനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിടിച്ചെടുത്ത 4.8 കോടിയോളം രൂപ വിട്ടുകിട്ടുന്നതിനായി മുനിഷ് മൗഡ്ഗില്‍ എന്ന ഐ.എ.എസ് ഉഗ്യോഗസ്ഥനെ സുധാകര്‍ ബന്ധപ്പെട്ടെന്നാണ് ആരോപണം.
പണം വിട്ടുകിട്ടുന്നതിനായി നോഡല്‍ ഓഫീസര്‍ കൂടിയായ മുനിഷിനെ വാട്സാപ്പിലൂടെയാണ് ബന്ധപ്പെട്ടതെന്നാണ് പറയുന്നത്. ആദ്യം വാട്സാപ്പ് കോള്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചു. പിന്നീട് വാട്സാപ്പ് സന്ദേശവും ലഭിച്ചു. സന്ദേശത്തില്‍ പിടിച്ചെടുത്ത പണം ലഭിക്കാന്‍ സഹായിക്കണമെന്നാണുള്ളത്. എന്നാല്‍ വാട്സാപ്പ് കോളില്‍ 'അത് വിട്ടു കൊടുക്കൂ എന്ന് കന്നഡയില്‍ സുധാകര്‍ പറഞ്ഞതായാണ് ആരോപണം.
തിരഞ്ഞെടുപ്പ് കമ്മിഷന് ഫ്ളൈയിങ് സ്ക്വാഡ് അംഗമായ ദശരഥ വി കുംബാറാണ് ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്കെതിരേ പരാതി നല്‍കിയത്.
ഏപ്രില്‍ 25-ന് നോഡല്‍ ഓഫീസര്‍ മുനിഷ് മൗഡ്ഗില്ലിന് ലഭിച്ച സന്ദേശപ്രകാരം നടത്തിയ തിരച്ചിലിലാണ് പണം പിടികൂടുന്നത്. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദുരുപയോഗം ചെയ്യാനും 10-കോടിയോളം രൂപ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സന്ദേശം. പിന്നാലെ വീടിന്റെ ജി.പി.എസ് ലൊക്കേഷനും നല്കി. വിവരം ഉദ്യോഗസ്ഥന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അവര്‍ നടത്തിയ റെയ്ഡിലാണ് 4.8 കോടി രൂപ പിടിച്ചെടുക്കുന്നത്.
റെയ്ഡിന് പിന്നാലെയാണ് സുധാകറിന്റെ സന്ദേശം ലഭിക്കുന്നത്. കൈക്കൂലി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
Content Highlights: IAS officer complains BJP leader contacted him for seized cash
Published: 27 Apr 2024, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented