നെടുമ്പാശ്ശേരി: ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി -എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവതികളും ഒരു യുവാവും മരിച്ച സംഭവം നാടിനെ നടുക്കിയപ്പോൾ ചർച്ചയാവുന്നത് മത്സരയോട്ടം. അടുത്തിടെയായി ദേശീയപാതയിൽ അത്താണി ജങ്ഷനും എയർപോർട്ട് ജങ്ഷനും എയർപോർട്ട് റോഡും സ്ഥിരം അപകടമേഖലയായി. ഇവിടെ നൈറ്റ് ഡ്രൈവ് ട്രെൻഡാണ്. റീൽസ് ചിത്രീകരണവും തകൃതിയായി നടക്കുന്നുണ്ട്.
രാത്രി 11 മുതൽ ബൈക്കുകളുടെയും കാറുകളുടെയും മത്സരയോട്ടമാണ്. പുലർച്ചെ അഞ്ചുവരെ നീളും. അമിത ശബ്‌ദമുണ്ടാക്കി സ്പോർട്സ് കാറുകളും ബൈക്കുകളുമാണ് പായുന്നത്. മറ്റുയാത്രക്കാർ ഇതുകണ്ട് നടുങ്ങുമ്പോളും അധികൃതർ ഇത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ല. പലരും മദ്യപിച്ചും മറ്റ് ലഹരികൾ ഉപയോഗിച്ചുമാണ് മത്സരയോട്ടം നടത്തുന്നത്.
അഞ്ചു മാസത്തിനുള്ളിൽ അത്താണി മേഖലയിൽ ഉണ്ടായ വിവിധ അപകടങ്ങളിലായി എട്ട് ഇരുചക്ര വാഹനയാത്രക്കാരാണ് മരിച്ചത്. രാത്രി വിമാനത്താവള പരിസരം കാണാനും ഭക്ഷണം കഴിക്കാനുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണ്. വിമാനത്താവള റോഡ് നിറയെ സിയാലിന്റെ നിരീക്ഷണ ക്യാമറകളുണ്ടെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമാണ് പോലീസ് ഇതു പരിശോധിക്കുന്നത്.
സുഹൈലിന് മദ്യംലഭിച്ചതിനെക്കുറിച്ച് അന്വേഷണം
23 വയസ്സിനുതാഴെയുള്ളവർക്ക് ബാറുകളിൽ മദ്യംനൽകാൻ നിയമമില്ലാതിരിക്കെ, മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാർ ഓടിച്ച സുഹൈൽ വിവിധ ബാറുകളിൽനിന്ന് മദ്യപിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ എക്സൈസ് മന്ത്രി എം. ലിജു ആവശ്യപ്പെട്ടു. മറ്റെെന്തങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് രക്തസാംപിൾ ശേഖരിച്ചു. പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം സുഹൈലിനെ പോലീസ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
ഇയ്യാസിന്റെയും ദേവികയുടെയും മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലും ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലും പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഗോപികയുടെ സഹോദരങ്ങൾ: ദീപിക, അഭിജിത്ത്. ദേവികയുടെ സഹോദരൻ ദേവാനന്ദ് (പ്ലസ് വൺ വിദ്യാർഥി, പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ). ദേവികയുടെ അമ്മ സരിത, വിജയമന്ദിരം എസ്റ്റേറ്റിലെ അക്കൗണ്ടന്റാണ്. ഇയ്യാസിന്റെ സഹോദരി: ഇസ്തിഫ.
Content Highlights: Three youths died in a tragic car accident on the Nedumbassery-Airport road., Illegal street racing and late-night driving have become a major issue in the area
Published: 12 Oct 2026, 04:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented