ബെംഗളൂരു: ശിവമോഗ മണ്ഡലത്തിൽ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരേ വിമതസ്ഥാനാർഥിയായി ഉറച്ചുനിൽക്കുന്ന മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്. ഈശ്വരപ്പയെ അനുനയിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

To advertise here,

അമിത് ഷാ തന്നെ ഫോണിൽവിളിച്ചതായും മത്സരത്തിൽനിന്ന്‌ പിൻമാറാൻ ആവശ്യപ്പെട്ടതായും ഈശ്വരപ്പ പറഞ്ഞു. അമിത്ഷായുമായി ചർച്ചനടത്താൻ താൻ ബുധനാഴ്ച ഡൽഹിക്കുപോകുമെന്നും അദ്ദേഹം അറിയിച്ചു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഈശ്വരപ്പ ഇടഞ്ഞത്.

ബി.എസ്. യെദ്യൂരപ്പയുടെ ഇടപെടലാണ് മകന് സീറ്റുനിഷേധിക്കാൻ കാരണമെന്നാണ് ഈശ്വരപ്പ കരുതുന്നത്. അതിനാലാണ് യെദ്യൂരപ്പയുടെ മകനെതിരേ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങിയത്. പ്രചാരണത്തിനും തുടക്കമിട്ടു. വിജയേന്ദ്രയെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന്‌ മാറ്റിയാലേ താൻ മത്സരരംഗത്തുനിന്ന്‌ പിൻമാറുകയുള്ളൂവെന്ന് ഈശ്വരപ്പ പറഞ്ഞു.