ന്യൂഡല്‍ഹി: തെക്കേ ഇന്ത്യയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എക്ക് മുന്നേറ്റം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. തമിഴ്‌നാട്ടില്‍ മൂന്ന് മുതല്‍ നാലുവരെ സീറ്റുകളാണ് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. കര്‍ണാടകയില്‍ 23 മുതല്‍ 25 വരെ സീറ്റുകളും കേരളത്തില്‍ രണ്ടുമുതല്‍ മൂന്ന് വരെ സീറ്റുകളും ഇതേ ഏജന്‍സിയുടെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

To advertise here,

കേരളത്തില്‍ എന്‍.ഡി.എ. ഒന്നുമുതല്‍ മൂന്നുസീറ്റുവരെ നേടാമെന്നാണ് എ.ബി.പി- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം. കര്‍ണാടകയില്‍ എന്‍.ഡി.എ. 23 മുതല്‍ 25 വരേയും ആന്ധ്രയില്‍ 21 മുതല്‍ 25 വരേയും തെലങ്കാനയില്‍ ഏഴുമുതല്‍ ഒമ്പതുവരേയും സീറ്റുകളുമാണ് മറ്റു പ്രവചനം.

കര്‍ണാടകയില്‍ എന്‍.ഡി.എയ്ക്ക് 20 തമിഴ്‌നാട്ടില്‍ നാല്, ആന്ധ്രപ്രദേശില്‍ 12, കേരളത്തില്‍ ഒന്ന് എന്നിങ്ങനെയാണ് ടി.വി 9 ഭാരത് വര്‍ഷ്- പോള്‍സ്ട്രാറ്റ് പ്രവചനം. കര്‍ണാടകയില്‍ 24, തെലങ്കാനയില്‍ 12, ആന്ധ്രയില്‍ 22, കേരളത്തില്‍ നാല്, തമിഴ്‌നാട്ടില്‍ പത്ത് എന്നിങ്ങനെയാണ് ടുഡെയ്‌സ് ചാണക്യയുടെ പ്രവചനം.

ആന്ധ്രാ പ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായും പവന്‍ കല്യാണിന്റെ ജനസേവ പാര്‍ട്ടിയുമായും ചേര്‍ന്നാണ് ബി.ജെ.പി. മത്സരിക്കുന്നത്. കര്‍ണാടകയില്‍ ജെ.ഡി.എസുമായാണ് സഖ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണംനഷ്ടമായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്നാണ് എല്ലാ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്.