അമരാവതി: ആന്ധ്രാപ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച പവര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടിക്ക് 100% സ്‌ട്രൈക്ക് റേറ്റ്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി- ബി.ജെ.പി. സഖ്യത്തില്‍ 21 സീറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച ജനസേന മുഴുവന്‍ സീറ്റും വിജയിച്ചു. ലോക്‌സഭയിലേക്ക് മത്സരിച്ച രണ്ടുസീറ്റും പാര്‍ട്ടി സ്വന്തമാക്കി.

To advertise here,

175 അംഗ നിയമസഭയില്‍ 164 സീറ്റുകള്‍ നേടി സഖ്യം ആന്ധ്രയില്‍ അധികാരത്തിലെത്തി. ചന്ദ്രബാബു നായിഡു വീണ്ടും ആന്ധ്രയുടെ മുഖ്യമന്ത്രിയാവുകയും പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. കഴിഞ്ഞതവണ 151 സീറ്റ് നേടി അധികാരത്തിലെത്തിയ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് 11 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു.

25 ലോക്‌സഭാ സീറ്റുകളാണ് ആന്ധ്രയിലുള്ളത്. ഇതില്‍ 21 സീറ്റും സഖ്യം വിജയിച്ചു. ബി.ജെ.പിക്ക് കൈകൊടുക്കാന്‍ മടിച്ചിരുന്ന ചന്ദ്രബാബു നായിഡുവിനെ സഖ്യത്തിന് പ്രേരിപ്പിച്ചത് പവന്‍ കല്യാണായിരുന്നു. കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ സീറ്റുനില 293-ല്‍ എത്തിക്കുന്നതിലും ആന്ധ്രയിലെ സഖ്യത്തിന് നിര്‍ണായക പങ്കുണ്ട്.