അയോധ്യ: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ലല്ലു സിങ് നാല്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നില്‍. സമാജ്‌വാദി പാര്‍ട്ടിയുടെ അവദേഷ് പ്രസാദ് ആണ് മുന്നിലുളളത്. ബി.എസ്.പിയുടെ സച്ചിദാനന്ദ് പാണ്ഡെയാണ് മൂന്നാം സ്ഥാനത്ത്. ഫൈസാബാദിലെ സിറ്റിങ് എം.പിയാണ് ലല്ലു സിങ്.
തുടര്‍ച്ചയായ മൂന്നാം തവണ മത്സരത്തിനിറങ്ങിയ ലല്ലുവിന് ഇക്കുറി കാലിടറുകയായിരുന്നു. 2019-ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ആനന്ദ് സെന്‍ യാദവിനെയും 2014-ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മിത്രസെന്‍ യാദവിനെയുമാണ് ലല്ലു സിങ് പരാജയപ്പെടുത്തിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ജനറല്‍ സെക്രട്ടറി ആണ് ഇത്തവണ ലല്ലു സിങ്ങിനെതിരേ മത്സരത്തിനിറങ്ങിയ അവദേഷ് പ്രസാദ്. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ആറ് തവണ മന്ത്രിയായും കേന്ദ്ര കാബിനറ്റ് മന്ത്രിയായി നാല് തവണയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ബി.ജെ.പി. ഇറങ്ങിയത്. ഹിന്ദുവോട്ട് ഏകീകരണം ലക്ഷ്യമിട്ട് ബി.ജെ.പി. പ്രയോഗിച്ച പ്രധാന ആയുധം കൂടിയായിരുന്നു അയോധ്യയിലെ രാമക്ഷേത്ര പ്രഭാവം. 2018-ലാണ് ഫൈസാബാദിനെ അയോധ്യ എന്നു പേരുമാറ്റിയത്. എന്നിരുന്നാലും ലോക്‌സഭാ മണ്ഡലം ഫൈസാബാദ് എന്നുതന്നെയാണ് അറിയപ്പെടുന്നത്.
Content Highlights: BJP trailing in Faizabad where Ram Mandir is located
Published: 04 Jun 2024, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented