ലഖ്‌നൗ:   ബി.ജെ.പി എം.പി മേനകാ ഗാന്ധി ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ 39,000-ത്തിലധികം വോട്ടുകള്‍ക്ക് പിന്നില്‍. 2019-ല്‍ 14,526 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേനകാ സഞ്ചയ് ഗാന്ധി ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. 

To advertise here,

വരുൺ ഗാന്ധിക്ക് ബി.ജെ.പി സ്ഥാനാർത്ഥിത്വം നിശേധിച്ചോടെ വലിയ ചർച്ചകൾക്ക് ഇടയാക്കിയ പിലിഭിത്ത് മണ്ഡലത്തിൽ ബി.ജെ.പി മുന്നിൽ. 

1996- മുതല്‍ മേനകാ ഗാന്ധി, വരുണ്‍ ഗാന്ധി എന്നിവര്‍ മാറി മാറി ജയിച്ച ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്തി ജിതിന്‍ പ്രസാദ 169791 വോട്ടിനാണ് രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാർട്ടി സ്ഥാനാര്‍ഥിയെ പിന്നിലാക്കിയിരിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയുടെ റാംഭുവല്‍ നിഷാദാണ് സിറ്റിങ് എം.പി കൂടിയായ മേനകാ ഗാന്ധിയെ പിന്നിലാക്കിയിരിക്കുന്നത്. ബി.എസ്.പിയുടെ ഉദ്രജ് വര്‍മ മൂന്നാം സ്ഥനത്തുണ്ട്. 

ഇസ്‌റൗലി, സുല്‍ത്താന്‍പൂര്‍, സദാര്‍, ലാംബുഅ, കാടിപ്പൂര്‍ എന്നീ അഞ്ചു മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് സുല്‍ത്താന്‍പ്പൂര്‍ ലോക്‌സഭാ മണ്ഡലം.