ന്യൂഡല്‍ഹി: മൂന്നാം എന്‍.ഡി.എ. സര്‍ക്കാരില്‍ മന്ത്രിമാരാവാന്‍ സാധ്യതയുള്ളവര്‍ക്ക് നരേന്ദ്രമോദിയുടെ വസതിയില്‍ നടത്തിയ ചായസത്കാരം അവസാനിച്ചു. കേരളത്തില്‍നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിയാവും. ജോർജ് കുര്യൻ പ്രധാനമന്ത്രിയുടെ ചായ സത്കാരത്തിൽ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിക്ക് വൈകി സന്ദേശം ലഭിച്ചതിനാൽ മോദി വിളിച്ച ചായ സത്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

To advertise here,

ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ടുവീതം മന്ത്രിമാരെ ലഭിക്കും. എല്‍.ജെ.പിയില്‍നിന്ന് ചിരാഗ് പസ്വാന്‍, ഷിന്ദേ ശിവസേനയില്‍നിന്ന് പ്രതാപ് റാവു ജാദവ്, എ.ജെ.എസ്.യുവില്‍നിന്ന് ചന്ദ്രശേഖര്‍ ചൗധരി, ആര്‍.എല്‍.ഡിയില്‍നിന്ന് ജയന്ത് ചൗധരി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയില്‍നിന്ന് ജിതന്‍ റാം മാഞ്ചി, റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് രാം ദാസ് അതാവ്‌ലെ, അപ്‌നാദളില്‍നിന്ന് അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രിമാരാവും. ആന്ധ്രയില്‍നിന്നുള്ള പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്.