കണ്ണൂര്‍ ഇക്കുറി യു.ഡി.എഫിന്റെ കെ. സുധാകരനെ കൈവിടുമോ? അതോ ലോക്‌സഭാംഗമായി തുടരാന്‍ അനുവദിക്കുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന കണ്ണൂരിന്റെ മണ്ണില്‍ ഇടതുമുന്നണിയിലെ എം.വി. ജയരാജന് നേരിയ മുന്‍തൂക്കമെന്ന് മാതൃഭൂമി- പിമാര്‍ക് (p marq) അഭിപ്രായ സര്‍വേ. തീപാറുന്നതും ത്രികോണപോരാട്ടം നടക്കുന്നതുമായ തിരുവനന്തപുരത്ത് ശശി തരൂരിനാണ് സര്‍വേയില്‍ വിജയം പ്രവചിക്കുന്നത്. എന്‍.ഡി.എയുടെ രാജീവ് ചന്ദ്രശേഖര്‍ രണ്ടാമതെത്തും. ഇടതുമുന്നണിയിലെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാമതും.

To advertise here,

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും വിലയിരുത്തലുകളും വായിക്കാം മാതൃഭൂമി സായാഹ്ന ഇ-പേപ്പറില്‍.