
തിരുവനന്തപുരം: കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രവചിച്ച് എബിപി-സീവോട്ടര്‍ ഒപീനിയന്‍ പോള്‍ ഫലം. 83-91 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. യുഡിഎഫ് 47-55 സീറ്റ് നേടുമ്പോള്‍ ബിജെപി 0-2 സീറ്റ് നേടുമെന്നും അഭിപ്രായ സർവ്വേ പ്രവചിക്കുന്നു.
കേരളം ആകെ സീറ്റ് 140; എല്‍ഡിഎഫ്: 83-91, യുഡിഎഫ്: 47-55, ബിജെപി 0-2, മറ്റുള്ളവര്‍: 0-2
തമിഴ്നാട്ടില്‍ യുപിഎ സഖ്യത്തിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെടുന്ന യുപിഎ സഖ്യം 154- 162 സീറ്റുകള്‍ നേടും. എഐഎഡിഎംകെ, ബിജെപി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 58-66 സീറ്റുകള്‍ നേടുമെന്ന് പോള്‍ ഫലം പറയുന്നു.
തമിഴ്നാട് ആകെ സീറ്റ്-234; യുപിഎ: 154- 162, എന്‍ഡിഎ: 58-66, എംഎന്‍എം: 2-6, എഎംഎംകെ:1-5
പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഫലം.കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.
പുതുച്ചേരി ആകെ സീറ്റ്-30; ബിജെപി:17-21,കോണ്‍ഗ്രസ്:8-12
അസ്സമില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അഭിപ്രായ സർവ്വേ.
അസ്സം ആകെ സീറ്റ്-126; ബിജെപി: 68-76 കോണ്‍ഗ്രസ്: 43-76 സീറ്റുകളും മറ്റുള്ളവര്‍ 5-10 സീറ്റുകള്‍
ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 92-108, സീറ്റുകള്‍ നേടിയേക്കും.
ബംഗാള്‍ ആകെ സീറ്റ്-294; ടിഎംസി-148-164, ബിജെപി 92-108, കോണ്‍ഗ്രസ്+മറ്റുള്ളവര്‍:31-39
Published: 27 Feb 2021, 08:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented