തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് സൂചന നല്‍കി മാതൃഭൂമി ന്യൂസ്-P MARQ  അഭിപ്രായ സര്‍വ്വേ. ഫലം പ്രവചിച്ച തിരുവനന്തപുരം, കാസര്‍കോട്, ആറ്റിങ്ങല്‍, ചാലക്കുടി,വയനാട്,കൊല്ലം, മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.  എന്നാല്‍ കണ്ണൂരില്‍ സിറ്റിങ് സീറ്റ് യുഡിഎഫിനെ കൈവിടുമെന്നാണ് സര്‍വ്വേ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ജയരാജന്‍ വിജയിക്കുമെന്നാണ് പ്രവചനം. മാര്‍ച്ച് മൂന്ന് മുതല്‍ 17 വരെ നടത്തിയ സര്‍വ്വേയില്‍ 25,821 സാമ്പിളുകളാണ് ശേഖരിച്ചത്. കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സര്‍വ്വേ ഫലമാണ് ഇന്ന് പുറത്തുവിട്ടത്.

To advertise here,