പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 15-ന് പാലക്കാട്ട് റോഡ് ഷോ നടത്തും. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. തങ്ങളുടെ എ പ്ലസ് മണ്ഡലമായി എൻ.ഡി.എ. കണക്കാക്കുന്ന പാലക്കാട്ട് ബി.ജെ.പി. വിജയസാധ്യത കാണുന്നുണ്ട്.
പാലക്കാട്, മലമ്പുഴ, ഷൊർണൂർ, കോങ്ങാട് തുടങ്ങിയ മണ്ഡലങ്ങളിൽ ഇത്തവണ വലിയ വോട്ടുവർധന ഉണ്ടാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എൻ.ഡി.എ. ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നതും പാലക്കാട്ടാണ്. പ്രചാരണത്തിലും ഇവിടെ മുന്നിലെത്തുകയാണ് ലക്ഷ്യം.
ആലത്തൂർ മണ്ഡലത്തിൽ എൻ.ഡി.എ. യുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. രേണു സുരേഷ്, ഷാജുമോൻ വട്ടേക്കാട് തുടങ്ങിയവരുടെ പേരുകളാണ് പൊതുചർച്ചയിൽ ഉള്ളതെങ്കിലും ഇവിടെ അപ്രതീക്ഷിത സ്ഥാനാർഥിയെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. അണിയറയിൽ ചർച്ചകൾ പുരോഗമിക്കികയാണ്. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കുപുറമെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്.
Content Highlights: prime ministers road show at palakkad on march 15
Published: 10 Mar 2024, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented