പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് പി.വി അൻവർ പറഞ്ഞു. ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. 

'രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധിയെന്ന ആ പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ്. യാതൊരു തർക്കവുമില്ല', പി.വി. അൻവർ പറഞ്ഞു.