പാലക്കാട്: നെന്മാറയിൽ സിപിഎം ഏരിയ സെക്രട്ടറി കെ. പ്രേമൻ സ്ഥാനാർഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി ആലത്തൂരിൽ മത്സരിക്കും. പാലക്കാട് സീറ്റിലെ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കുമെന്ന് സിപിഎം.

To advertise here,

പാലക്കാട് മണ്ഡലത്തിൽ കണ്ണൻ ഗോപിനാഥിന്റെ പേര് ആദ്യഘട്ടത്തിൽ കോൺഗ്രസിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ പിന്നീട് പിഷാരടിയിലേക്ക് സാധ്യതാ ലിസ്റ്റ് ഒതുങ്ങുകയായിരുന്നു. എഐസിസിക്ക് കെപിസിസി നൽകിയ പേരുകളിൽ ഒന്ന് പിഷാരടിയാണ്. ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ വരുമെന്നാണ് വിവരം. സിപിഎം സ്ഥാനാർഥിയുടെ പേര് അവസാനഘട്ടത്തിൽ തീരുമാനിച്ചാൽ മതിയെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്.