പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പാലക്കാട്ടെ ഇടത് കോട്ടകളിൽ യു.ഡി.എഫ്. ഏൽപ്പിച്ചത് കനത്ത വിള്ളൽ. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫ്. മുന്നിലെത്തി. എൽ.ഡി.എഫ്. കോട്ടകളായ ഒറ്റപ്പാലം, കോങ്ങാട് തുടങ്ങിയ നിയോജകമണ്ഡലങ്ങളിലും ലീഡ് നേടിയാണ് ശ്രീകണ്ഠന്റെ വിജയം.

To advertise here,

ശബരിമലവിഷയം ചർച്ചയായിരുന്ന 2019-ലെ തിരഞ്ഞെടുപ്പിൽപോലും ഒറ്റപ്പാലത്തും കോങ്ങാട്ടിലും ലീഡ് നേടാൻ യു.ഡി.എഫിനായിരുന്നില്ല. എൽ.ഡി.എഫ്. ഇത്തവണ ലീഡ് നേടിയ ഷൊർണൂരിലും മലമ്പുഴയിലും കുറഞ്ഞ ഭൂരിപക്ഷം മാത്രമാണുള്ളത്. ഇതിനൊപ്പം തങ്ങളുടെ ശക്തികേന്ദ്രങ്ങളായ മണ്ണാർക്കാട്ടും പട്ടാമ്പിയിലും പാലക്കാട്ടും വൻ ഭൂരിപക്ഷം നേടാനായതും യു.ഡി.എഫിന്റെ വിജയത്തിന് അടിത്തറയായി.

മണ്ഡലതല വോട്ട് വിഹിതം - 2024
മണ്ഡലംയുഡിഎഫ്എൽഡിഎഫ്എൻഡിഎ
പട്ടാമ്പി752404810422208
ഷൊർണൂർ523665611736409
ഒറ്റപ്പാലം570635485542091
കോങ്ങാട്528514619334606
മണ്ണാർക്കാട്784784637422715
മലമ്പുഴ492955581548467
പാലക്കാട്527793464043072

കഴിഞ്ഞ ഒറ്റപ്പാലം നിയമസഭാ തിരഞ്ഞെടുപ്പിൽ 15,152 വോട്ടിനാണ് എൽ.ഡി.എഫ്. വിജയിച്ചിരുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് 6,460 വോട്ടിന്റെ ഭൂരിപക്ഷവും എൽ.ഡി.എഫ്. നേടിയിരുന്നു. ആയിടത്ത് ഇത്തവണ യു.ഡി.എഫ്. നേടിയത് 2,208 വോട്ടിന്റെ ഭൂരിപക്ഷം. കോങ്ങാട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ 27,219 വോട്ടിന്റെ ഭൂരിപക്ഷവും2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 356 വോട്ടിന്റെ ഭൂരിപക്ഷവും എൽ.ഡി.എഫ്. നേടിയിരുന്നു. ഇത്തവണ അവിടെ യു.ഡി.എഫ്. നേടിയത് 6,658 വോട്ടിന്റെ വിജയം.

മണ്ഡലതല വോട്ട് വിഹിതം - 2019
മണ്ഡലംയുഡിഎഫ്എൽഡിഎഫ്എൻഡിഎ
പട്ടാമ്പി676445046520716
ഷൊർണൂർ498106090232308
ഒറ്റപ്പാലം543866084635683
കോങ്ങാട്524565281229104
മണ്ണാർക്കാട്782504862518560
മലമ്പുഴ477436903741413
പാലക്കാട്484254408639963

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവുംകൂടുതൽ ഭൂരിപക്ഷം നേടിയത് ഷൊർണൂരിലായിരുന്നു. അന്ന് എൽ.ഡി.എഫ്. 36,674 വോട്ട് ഭൂരിപക്ഷം നേടിയപ്പോൾ ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം വെറും 3,751 വോട്ടായി കുറഞ്ഞതും തിരിച്ചടിയായി.

മണ്ണാർക്കാട്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് നേടാനുമായി. മണ്ണാർക്കാട്ട് 32,104 വോട്ടാണ് യു.ഡി.എഫിന് ഭൂരിപക്ഷം. പട്ടാമ്പിയിൽ 17,179 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ 27,136 ആയി ഉയർന്നു. പട്ടാമ്പി മണ്ഡലം യു.ഡി.എഫിനെ വലിയതോതിലാണ് സഹായിച്ചത്.